13 കിലോമീറ്റര്‍ ദൂരം അഞ്ച് പ്രവൃത്തികളായാണ് പൂര്‍ത്തീകരിക്കുക
മണ്ണാര്‍ക്കാട് : ശിരുവാണി ഇക്കോടൂറിസം മേഖലയിലേക്കുള്ള റോഡ് നവീകരണത്തിന് കരാറായി. കാരാറുകാരുമായുള്ള ഉടമ്പടിയും ഒപ്പുവെച്ചു. മഴകഴിയുന്നതോടെ നിര്‍മാ ണ പ്രവൃത്തികള്‍ ആരംഭിക്കുമെന്ന് ജലവിഭവ വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇഞ്ചി ക്കുന്ന് ചെക്പോസ്റ്റ് മുതല്‍ കേരളമേടുവരെ 13 കിലോമീറ്ററാണ് നവീകരിക്കുന്നത്. ആകെ അഞ്ചുപ്രവൃത്തികളായാണ് ഇത് പൂര്‍ത്തിയാക്കുക. ഇതോടെ ശിരുവാണിയി ലേക്കും 36 കുടുംബങ്ങള്‍ അധിവസിക്കുന്ന ശിങ്കപ്പാറ ആദിവാസി ഗോത്രഗ്രാമത്തിലേ ക്കുമുള്ള യാത്രാദുരിതത്തിനും അറുതിയാകും.
കേരള-തമിഴ്നാട് അന്തര്‍സംസ്ഥാന കരാറിലുള്പ്പെട്ടതാണ് ശിരുവാണി. 2018,19 വര്‍ഷങ്ങ ളിലുണ്ടായ പ്രളയത്തിലാണ് വ്യാപകമായി മണ്ണിടിച്ചിലുണ്ടായി റോഡ് തകര്‍ന്നത്. പിന്നീ ട് റോഡ് പൂര്‍ണമായി ഗതാഗതയോഗ്യമാക്കാനുള്ള നടപടികള്‍ വൈകി. 2022ല്‍ ചേര്‍ന്ന കേരള – തമിഴ്നാട് ജലസേചന വകുപ്പ് അധികൃതരുടെ ജോയിന്റ് കണ്ട്രോള് ബോര്‍ഡ് യോഗത്തിലാണ് റോഡ് നവീകരണത്തിന് പദ്ധതിയിട്ടത്. തുടര്‍ന്ന് ജലവിഭവ വകുപ്പ് ശി രുവാണി സെക്ഷന്‍ വകുപ്പിന് പ്രൊപ്പോസല്‍ സമര്‍പ്പിക്കുകയും ചെയ്തു. പദ്ധതികള്‍ ദര്‍ഘാസ് നടപടികള്‍ക്ക് ശേഷമാണ് കരാറായത്.
ശിരുവാണി റോഡ് പുതുക്കിപണിയണമെന്നാവശ്യപ്പെട്ട് ശിങ്കപ്പാറ ഉന്നതിനിവാസികള്‍ മാസങ്ങള്‍ക്ക് മുമ്പ് സമരം നടത്തിയിരുന്നു. ഇഞ്ചിക്കുന്ന് ഫോറസ്റ്റ് ചെക്ക്പോസ്റ്റില്‍ നി ന്നും ശിങ്കപ്പാറ ഗോത്രഗ്രാമംവരെ ആറ് കിലോമീറ്ററാണ് ദൂരം. ഇതില്‍ അഞ്ചു കിലോ മീറ്ററും പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. കേരളമേടിന് സമീപത്തും റോഡില്‍ കുഴികളാണ്. പാടെ തകര്‍ന്നിരുന്ന ലതാമുക്ക് ഭാഗത്ത് ജനുവരിയില്‍ കോണ്‍ക്രീറ്റ് നടത്തിയിരുന്നു. റോഡിന്റെ തകര്‍ച്ചമൂലം ശിങ്കപ്പാറ ഉന്നതിയിലുള്ളവരും ശിരുവാണിയിലേക്കെത്തു ന്ന വിനോദ സഞ്ചാരികളും ജലസേചനം, വനംവകുപ്പ് ഉദ്യോഗസ്ഥരുമെല്ലാം യാത്രാ ക്ലേശം അനുഭവിക്കുകയാണ്.
ശക്തമായ കരിങ്കല്കെട്ടുകളോടെ നിര്‍മിക്കുന്ന ഗാബിയോണ്‍ അരികുസംരക്ഷണ ഭിത്തിയും ഓവുചാലും നിര്‍മിച്ച് റോഡ് പൂര്‍ണമായും റീടാര്‍ ചെയ്യാനാണ് ഒരുക്കം. 10 ഇടങ്ങളിലാണ് ഗാബിയോണ്‍ ഭിത്തി നിര്‍മിക്കുക. മറ്റ് ഭാഗങ്ങളില്‍ കോണ്‍ക്രീറ്റ് ഭിത്തി കള്‍ നിര്‍മിച്ചാണ് റോഡ് നവീകരിക്കുക. 16 കോടിയോളം രൂപയാണ് പദ്ധതിയ്ക്ക് ചിലവ് കണക്കാക്കിയിട്ടുള്ളത്. അന്തര്‍സംസ്ഥാന കരാര്‍ പ്രകാരം പ്രവൃത്തികള്‍ക്കുള്ള ഫണ്ട് നല്‍കുന്നത് തമിഴ്നാടാണ്. കഴിഞ്ഞവര്‍ഷം നവംബര്‍ മുതല്‍ ഇക്കോടൂറിസം വനംവകുപ്പ് ആരംഭിച്ചതോടെ ധാരാളം സന്ദര്‍ശകര്‍ ശിരുവാണിയിലേക്ക് എത്തുന്നുണ്ട്.
