മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് – ചിന്നത്തടാകം റോഡ് നിര്‍മാണപ്രവൃത്തികള്‍ വൈകുന്ന തില്‍ പ്രതിഷേധിച്ച് കരാറുകാരനെതിരെ എന്‍.ഷംസുദ്ദീന് എം.എല്‍.എ. കിഫ്ബി സി.ഇ.ഒ. ഡോ. കെ.എം എബ്രഹാമിനെ നേരില്‍കണ്ട് പരാതിനല്‍കി. വിഷയത്തില്‍ ഇടപെടാമെന്ന് സി.ഇ.ഒ. എം.എല്‍.എയ്ക്ക് ഉറപ്പ് നല്കി. റോഡിന്റെ ഒന്നാംഘട്ട നിര് മാണപ്രവൃത്തികള് ഒന്നരവര്‍ഷംമുന്‍പ് ആരംഭിച്ചിട്ടും എട്ടുകിലോമീറ്റര്‍ പൂര്ത്തീ കരിക്കാന്‍ കരാറുകാരനും ഉദ്യോഗസ്ഥര്‍ക്കും കഴിഞ്ഞിട്ടില്ലെന്ന് പരാതിയില്‍ പറയു ന്നു.
പലതവണ യോഗങ്ങള്‍ വിളിച്ച് പട്ടിക തയ്യാറാക്കിനല്കിയിട്ടും കരാറുകാരന് ഇതൊ ന്നും പാലിച്ചില്ല. വിളിച്ചിട്ടും ഫോണ്‍ എടുക്കാതെ മുങ്ങിനടക്കുകയാണ്. ചിറപ്പാടം വരെ യുള്ള രണ്ടുകിലോമീറ്ററോളം റോഡുകീറി മെറ്റലിട്ടിരുന്നു. ടാറിങ് പൂര്‍ത്തീകരിക്കാത്ത തിനാല്‍ വലിയ കുഴികള്‍ രൂപപ്പെട്ട് വാഹനഗതാഗതം ദുഷ്കരമായിരിക്കുകയാണ്. ചിറപ്പാടം മുതല്‍ ആനമൂളി വരെയുള്ള കലുങ്കുകളുടെ നിര്‍മാണം നടക്കുന്നതിനാലും റോഡ് അറ്റകുറ്റപ്പണി ഇല്ലാത്തതിനാലും വാഹനങ്ങള്‍ക്ക് ഇതുവഴി സഞ്ചരിക്കാന്‍ ബുദ്ധിമുട്ടാണ്.
അട്ടപ്പാടിയില്‍ നിന്നും തിരിച്ചും നൂറുക്കണക്കിന് ആളുകള്‍ നിത്യേന യാത്രചെയ്യുന്ന റോഡാണിത്. റോഡ് നന്നാക്കുന്നതിന്റെ ഭാഗമായി കരാറുകാരനോടും ഉദ്യോഗസ്ഥ രോടും ജനപ്രതിനിധിയെന്ന നിലയില്‍ നിരവധിതവണ പറഞ്ഞിട്ടും തിരിഞ്ഞുനോക്കു ന്നില്ല. റോഡിന്റെ രണ്ടുംമൂന്നുംഘട്ട പ്രവൃത്തികള്‍ ദര്‍ഘാസ് പൂര്‍ത്തീകരിച്ച് ഉടമ്പടി യായിട്ടുണ്ട്. പ്രവൃത്തികള്‍ ആരംഭിച്ചിട്ടില്ല. ഈ റോഡുകളിലും കുഴികളും മറ്റു തകര്‍ച്ച കളുമുണ്ട്. ഇതിനാല്‍ കുഴികള്‍ അടിയന്തരമായി അടച്ച് റോഡ് ഗതാഗതയോഗ്യമാ ക്കാനുള്ള നടപടികളും സ്വീകരിക്കണമെന്ന് കത്തില്‍ പറയുന്നു.
