അലനല്ലൂര്‍ : എടത്തനാട്ടുകര മുണ്ടക്കുന്ന് എ.എല്‍.പി. സ്കൂളിലെ പി.ടി.എ. ജനറല്‍ ബോഡി യോഗം ചേര്‍ന്നു. അലനല്ലൂര്‍ ഗ്രാമഞ്ചായത്ത് പ്രസിഡന്റ് സജ്ന സത്താര്‍ ഉദ്ഘാ ടനം ചെയ്തു. നീറ്റ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ഹാനിക, റന നസ്നീന്, എസ്. എസ്.എല്‍.സി, യു.എസ്.എസ്, എല്‍.എസ്.എസ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പൂര്‍വ വിദ്യാര്‍ത്ഥികളെയും അനുമോദിച്ചു. ഭാവി പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടു ത്തിയ അക്കാദമിക മാസ്റ്റര്‍ പ്ലാന്‍ ‘സമഗ്രം 2സ26’, സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതി എന്നി വ കെ. ബിന്ദു ടീച്ചര്‍ അവതരിപ്പിച്ചു.ഷമീര്‍ തോണിക്കര അധ്യക്ഷനായി. സ്കൂള്‍ മാനേ ജര് പി.ജയശങ്കരന്‍, പ്രധാന അധ്യാപകന് പി. യൂസഫ് റുക്സാന, രത്നവല്ലി, സീനത്ത്, ഫൈ ഹ ഫസല്‍, സൗമ്യ, ജിതേഷ് എന്നിവര്‍ സംസാരിച്ചു.റുക്സാന. സി (പി.ടി.എ. പ്രസി ഡന്റ് ), ഷമീര്‍ തോണിക്കര (വൈസ് പ്രസിഡന്റ്), ഫസീല. ടി (എം.പി.ടി.എ. പ്രസിഡ ന്റ്), ഖമര്‍ ലൈല (വൈസ് പ്രസിഡന്റ്) എന്നിവരെ തിരഞ്ഞെടുത്തു.
