അലനല്ലൂര്‍ : എടത്തനാട്ടുകര ചളവ അഭയം സഹായസമിതി മികവ് വിജയോത്സവം ഗ്രാമ പഞ്ചായത്ത് അംഗം പി.രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. വിദ്യാര്‍ഥികള്‍ക്കുളള പഠനോപകരണവിത രണം, നേത്രപരിശോധന, മാര്ഗാവബോധ ക്ലാസ് എന്നിവയും നടന്നു. ജുബൈരിയ ഫിറോസ് ക്ലാസെടുത്തു. അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി. ശ്രീനിവാസന്, അലനല്ലൂര്‍ സര്‍വീസ് അര്‍ബന്‍ ക്രെഡിറ്റ് സൊസൈറ്റി വൈസ് പ്രസി ഡന്റ് എം.പി സുഗതന്, ഗ്ലോബല്‍ കണ്ണാശുപത്രി മാനേജര്‍ ഫിറോസ്, പനച്ചിക്കുത്ത് ഗോപാലകൃഷ്ണന്, സി.തങ്കപ്പന് നായര്‍, കെ.കൃഷ്ണന്, പി.ശ്രീധരന്, പി.ശിവശങ്കരന്, പി. വെളുത്ത, പി.ജനാര്ദ്ദനന്, യു.ഗോപാലകൃഷ്ണന്, അയ്യപ്പന് പൂജാലയം, കെ.സത്യപാലന് എന്നിവര്‍ സംസാരിച്ചു.
