കാരാകുര്‍ശ്ശി : വായനാപക്ഷാചരണത്തോടനുബന്ധിച്ച് കാരാകുര്‍ശ്ശി എ.സി ഷണ്മുഖ ദാസ് സ്മാരക വായനശാലയുടെ ആഭിമുഖ്യത്തില്‍ വായനക്കൂട്ടം സംഘടിപിച്ചു. മണ്ണാ ര്‍ക്കാട് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി എം.കൃഷ്ണദാസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡന്റ് പി.എ റസാക്ക് മൗലവി അധ്യക്ഷനായി. ഭാരവാഹികളാ യ പി.അബ്ദുറഹ്മാന്, ഷൗക്കത്തലി കുളപ്പാടം, പി.മൊയ്തീന്‍കുട്ടി, അഷറഫ് മാസ്റ്റര്‍, ഹനീ ഫ മാസ്റ്റര്‍, പി. അബ്ദുള്‍ നാസര്‍, ഒ.പി ഹബീബ്, സിദ്ദിഖ് മാസ്റ്റര്‍, അഖില, അനന്തു കൃഷ്ണന്, ഒ.പി ഹാഷിര്‍, ലൈബ്രേറിയാന്‍ നീതു, വായനശാല സെക്രട്ടറി കെ.പി ശരീഫ്, ജോയി ന്റ് സെക്രട്ടറി രതീഷ് എന്നിവര്‍ സംസാരിച്ചു.
