കോട്ടോപ്പാടം: മുസ്ലിം സര്‍വീസ് സൊസൈറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ വിദ്യാഭ്യാസ സെമിനാറും വിവിധ പരീക്ഷകളില്‍ ഉന്നതവിജയം കൈവരിച്ചവ ര്‍ക്കുളള പുരസ്കാര സമര്‍പ്പണവും നടത്തി. പൊതുവിദ്യാഭ്യാസ ജോയിന്റ് ഡയറക്ടര്‍ എ. അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടിയ പി.ഫെമിന, വി.മുഹിബ്ബുദ്ദീന്‍, സി.കെ ഫാത്തിമ നിദ എന്നിവരെ യും എസ്.എസ്.എല്‍.സി, പ്ലസ് ടു,സ്കോളര്‍ഷിപ്പ് പരീക്ഷകളിലെ ഉന്നത വിജയികളെ യും എം.എസ്.എസ് വിദ്യാഭ്യാസ പുരസ്കാരങ്ങള്‍ നല്കി ചടങ്ങില്‍ അനുമോദിച്ചു.
എം.എസ്.എസ് ജില്ലാ പ്രസിഡന്റ് പി.ഹസ്സന് ഹാജി അധ്യക്ഷനായി. സെക്രട്ടറി ഹമീദ് കൊമ്പത്ത്, ട്രഷറര്‍ കെ.പി.ടി നാസര്‍, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ എം.പി എ.ബക്കര്‍, പി.മൊയ്തീന്, യൂത്ത് വിങ് സംസ്ഥാന പ്രസിഡന്റ് കെ.എച്ച് ഫഹദ്, വനിതാ വിങ് ജില്ലാ പ്രസിഡന്റ് സൗജത്ത് തയ്യില്‍, കെ.എ.എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ എം.പി. സാദിഖ്,വിവിധ സംഘടനാ ഭാരവാഹികളായ സിദ്ദീഖ് പാറോക്കോട് ,എം.മുഹമ്മദലി മിഷ്കാത്തി ,എം. ഷാഹിദ്, സി.മുഹമ്മദ് ഷെരീഫ് ,സലീം നാലകത്ത്, കെ.എ.ഹുസ്നി മുബാറക ,കെ.മൊയ്തുട്ടി, സി.അസീസ് ,എം.എസ്.എസ് ജില്ലാ ഭാരവാഹികളായ എം.കെ മുഹമ്മദലി,എ.അബ്ദുറഹീം,എസ്.അബ്ദുല്‍ റഹ്മാന്,യൂത്ത് വിങ് ജില്ലാ സെക്രട്ടറി സി. ഷൗക്കത്തലി, കെ.സി മുഹമ്മദ് ബഷീര്‍, അസീസ് മാമ്പറ്റ, എ.കെ കുഞ്ഞയമു, എന്‍.ഒ സലീം, കെ.അഷ്റഫ് മൗലവി, വനിതാ വിങ് ജില്ലാ സെക്രട്ടറി യു.കെ സുബൈദ, ട്രഷ റര് സി.കെസജ്മ, ഹംസ കിളയില്‍, എം.യൂനുസ്, പി.അബ്ദുല്‍ ഷെരീഫ്, എ.നൗഫല്‍, കെ.സല്‍മ എന്നിവര്‍ സംസാരിച്ചു.
