മണ്ണാര്‍ക്കാട് : നിര്‍മാണ ജോലിക്കിടെ കാല്‍വഴുതി വീണ് ആശുപത്രിയില്‍ പ്രവേശിപ്പി ച്ച തൊഴിലാളിയുടെ വിരലില്‍ കുടുങ്ങിയ മോതിരം അഗ്നിരക്ഷാസേനയെത്തി നീക്കം ചെയ്തു. വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കടമ്പഴിപ്പുറം സ്വദേശി എമിന് (29) ആണ് അഗ്നിരക്ഷാസേന തുണയായത്. ഇന്ന് രാവിലെ 8.30ഓടെയാ ണ് എമിന് അപകടം സംഭവിച്ചത്. കടമ്പഴിപ്പുറം തിയേറ്ററിന് സമീപം സ്വകാര്യവ്യക്തി യുടെ സ്ഥലത്ത് കെട്ടിട നിര്‍മാണത്തിനായി കല്ലെടുക്കുന്നതിനിടെ കാല്‍വഴുതി വീഴു കയായിരുന്നു. കൈയ്ക്കും കാലിനും പരിക്കുകള്‍ പറ്റി. ഒപ്പമുണ്ടായിരുന്ന തൊഴിലാളി കള്‍ ഉടന്‍ തെന്ന വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ എത്തിച്ചു. ചികിത്സക്കിടെ യുവാവിന്റെ വലതുകൈയിലെ വിരലില്‍ കുടുങ്ങിയ സ്റ്റീല്‍മോതിരം അഴിച്ചുമാ റ്റാനാകാതെ ഡോക്ടര്‍മാരും നഴ്സുമാരും പ്രതിസന്ധിയിലായി. തുടര്‍ന്ന് ആശുപത്രി യിലെ പി.ആര്.ഒ. മാനേജര്‍ രാജീവ് വിവരം അഗ്നിരക്ഷാസേനയെ അറിയിച്ചു. ഇതു പ്രകാരം അസിസ്റ്റന്റ് സ്റ്റേഷന് ഓഫിസര്‍ സേതുനാഥപിള്ള, സേന അംഗങ്ങളായ വി. സുരേഷ്കുമാര്‍, ഷെരീഫ്, ടി.കെ അന്സല്ബാബ, ടി.കെ അനില്‍കുമാര്‍ എന്നിവ രെത്തി നിമിഷങ്ങള്‍ക്കുള്ളില്‍ മോതിരം യുവാവിന്റെ കൈവിരലില്‍ നിന്നും നീക്കം ചെയ്തു.
