അലനല്ലൂര്‍ : സംസ്ഥാന ജിഎസ്ടി വകുപ്പ് മുന്‍ ഡെപ്യുട്ടി കമ്മീഷണര്‍ ഇബ്നു അലി എടത്തനാട്ടുകരയുടെ പ്രഥമ നോവല്‍ തറുതല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്ന സത്താര്‍ പ്രകാശനം ചെയ്തു. അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റ് മന്‍സില്‍ ബക്കര്‍ പുസ്തകം ഏറ്റുവാങ്ങി. എഴുത്തുകാരന് സിബിന് ഹരിദാസ് അധ്യ ക്ഷനായി. എഴുത്തുകാരന് റഹ്മാന് കിടങ്ങയം മുഖ്യപ്രഭാഷണം നടത്തി.
ഫുട്ബോള്‍ താരം വി.പി സുഹൈര്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സി.ടി മുരളീധരന്, അസീസ് ഭീമനാട്, പ്രജീഷ് പൂളക്കല്‍, റഹ്മത്ത് മഠത്തൊടി, നസീര്‍ ബാബു പൂതാനി, പി.അബ്ദുറഹ്മാന്, അമീന്മഠത്തൊടി, കെ.ടി ജാഫര്‍, അഹമ്മദ് സുബൈര്‍, ഹസീന മുബാറക്, അലി അക്ബര്‍, അഷ്റഫ്എക്സല്, കെ.എ അബ്ദുമനാഫ്, സിബ്ഗത്ത് മഠത്തൊടി, ഇബ്നു അലി എന്നിവര്‍ സംസാരിച്ചു. എഴുത്തുകാരായ റഷീദ് കുമരംപു ത്തൂര്‍, സീനത്ത് അലി, കുമാരന് കുമരംപുത്തൂര്‍, ഷാഹിദ ഉമര്‍കോയ, സറീന തയ്യില്‍, സിത്താര ഷാനിര്‍, സ്വപ്ന ഷമീര്‍ എന്നിവര്‍ സ്വന്തം രചനകള്‍ അവതരിപ്പിച്ചു. ലഹരി ക്കെതിരെ സലീം കുമരംപുത്തൂര്‍ അവതരിപ്പിച്ച ഏകപാത്രനാടകവും അരങ്ങേറി.
ഗ്രാമ പഞ്ചായത്ത് അംഗം പി.രഞ്ജിത്ത്, മുന്‍ പഞ്ചായത്ത് അംഗം സി.മുഹമ്മദാലി, സുല്‍ഫിക്കര്‍, മുഹമ്മദ് പാക്കത്ത്, ഷാജഹാന് ഉമ്മരന്‍, എം.പി.എ ബക്കര്‍, എ.പി മാനു, മുഫീന, കെടി. ഹംസപ്പ, അഡ്വ ബെന്നി, റഹീസ് എടത്തനാട്ടുകര, പി.പി ഏനു, റഹീസ് ചതുരാല, ഹമീദ് കൊമ്പത്ത്, മോഹനകൃഷ്ണന്, എന്‍.കെ മമ്മദ് മാസ്റ്റര്‍, എന്‍.അബ്ദു നാസര്‍, ഹംസ മഠത്തൊടി, നൗഷാദ് തങ്കായത്തില്‍, എന്‍.അബ്ദുനാസര്‍, റിയാസ്, സിദ്ദീഖ്, അസീന അനി, കരീം പടുകുണ്ടില്‍, സി.എച്ച് അബ്ദുറഹ്മാന്, നിലൂഫര്‍ തുടങ്ങി യവര്‍ സംസാരിച്ചു.
