കല്ലടിക്കോട്: സമന്വയ കലാ സാംസ്കാരികവേദിയുടെ നേതൃത്വത്തില്‍ കാവ്യാലാപന മത്സരം നടത്തി. കരിമ്പ ഗവ.യു.പി സ്കൂളില്‍ നടന്ന മത്സരം കവയിത്രി ഷീജ വക്കം ഉദ്ഘാടനം ചെയ്തു. സമന്വയ സെക്രട്ടറി വി.പി ജയരാജന് അധ്യക്ഷനായി. കരിമ്പ പഞ്ചാ യത്ത് പ്രസിഡന്റ് പി.എസ് രാമചന്ദ്രന് മുഖ്യാതിഥിയായി. കെ.എസ്.സുധീര്‍, എം.അരു ണ് രാജ്, പി.എം ബള്‍ക്കിസ്, കെ.സന്തോഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. വൈകീട്ട് നടന്ന സമാപനയോഗം കെ.ശാന്തകുമാരി എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.എസ്.രാമചന്ദ്രന് അധ്യക്ഷനായി. വി.പി ജയരാജന്, ഗിരീഷ് കുമാര്‍, അശ്വതി, പ്രിയ രവികുമാര്‍, സംഗീത, കെ.വിനോദ് എന്നിവര്‍ സംസാരിച്ചു.
വൈഗ പി. (എല്‍പി), റുദിബമീനാക്ഷി (യുപി),അബിറാം പ്രസാദ് (എച്ച് എസ്),സിജോ. കെ.ജി (എച്ച് എസ് എസ് ), ശരവണന്.കെ.(പൊതു ജനം ) എന്നിവര്‍ ഒന്നാം സ്ഥാനവും, പല്ലവി.സി (എല്‍പി) അനന്യ.എ (യുപി) മാതംഗി (എച്ച്എസ്) മാളവിക വാര്യര്‍ (എച്ച്എസ്എസ് ) നീതു പി.എല്‍ (പൊതു ജനം ) എന്നിവര്‍ രണ്ടാം സ്ഥാനവും കരസ്ഥമാ ക്കി.
