അലനല്ലൂര്‍ : കനിവ് കര്‍ക്കിടാംകുന്നിന്റെ നേതൃത്വത്തില്‍ സഹകാര്‍ മെഡിക്കല്‍സി ന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു. അലനല്ലൂര്‍ പഞ്ചായത്ത് അംഗം പി.എം മധു ഉദ്ഘാടനം ചെയ്തു. കനിവ് വൈസ് പ്രസിഡന്റ് പി.കെ മുഹമ്മദലി അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് അംഗം വി. അബ്ദുല്‍ സലീം മുഖ്യപ്ര ഭാഷണം നടത്തി. അലനല്ലൂര്‍ പഞ്ചായത്ത് അംഗം പി. ഷൗക്കത്തലി, ടി.വി ഉണ്ണികൃഷ്ണന്, പി.കെ അബ്ദുല്‍ഗഫൂര്‍, കെ.കെ മുഹമ്മദ് അലി, പി.പി.എച്ച് അബ്ദുള്ള, പി.മണികണ്ഠന്, ടി.പി ഷാജി, എം. അബൂബക്കര്‍, സി.മുഹമ്മദ് ഷംനാസ്, കെ.മുഹമ്മദ് അഷ്റഫ്, പി. സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു. പി.മുസ്തഫ, എ.പി അഷ്റഫ്, പി.സൈനുദ്ദീന്‍, എം. അബ്ദുല്‍ ഖാദര്‍, അലി, ഉമ്മര്‍, സി.അബു, നസ്രത്ത് ഷാജി, നൂറുന്നിസ, എ.പി ഉമ്മര്‍, എം. മജീദ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
