മണ്ണാര്‍ക്കാട് : വനാതിര്‍ത്തികളില്‍ പ്രതിരോധസംവിധാനങ്ങളേര്പ്പെടുത്തിയിട്ടും മല യോരമേഖലയില്‍ കാട്ടാനശല്ല്യത്തിന് അയവില്ല. കാഞ്ഞിരപ്പുഴ, കോട്ടോപ്പാടം, അനല്ലൂര്‍ പഞ്ചായത്തുകളിലാണ് കാട്ടാനശല്ല്യം രൂക്ഷമാകുന്നത്. പലതവണ കാട്ടിലേക്ക് തുരത്തി യിട്ടും രാത്രിയില്‍ വീണ്ടും കാടിറങ്ങിയെത്തുന്ന കാട്ടാനകള്‍ വ്യാപകമായി കൃഷിയും നശിപ്പിക്കുന്നു. പ്രതിരോധ സംവിധാനങ്ങളെ തകര്‍ത്താണ് ആനകളിറങ്ങുന്നത്. കാ ഞ്ഞിരപ്പുഴ പഞ്ചായത്തിലെ ഇരുമ്പകച്ചോലയിലും പാലക്കയം മേഖലയിലെ ഇഞ്ചിക്കു ന്ന്, കപ്പക്കുന്ന്, അച്ചിലട്ടി, വട്ടപ്പാറ ഭാഗങ്ങളിലും കാട്ടാനശല്യം വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ നിരവധിപേരുടെ കൃഷികളും ആനകള്‍ നശിപ്പിച്ചു. എം. എല്‍.എയുള്പ്പടെയുള്ളവര് സ്ഥലം സന്ദര്‍ശിക്കുകയുണ്ടായി. തൂക്കുവേലി നിര്‍മാണം വേഗത്തിലാക്കാനുള്ള നിര്‍ദേശവും ഉദ്യോഗസ്ഥര്‍ക്ക് നല്കി.
പാലക്കയം ഫോറസ്റ്റ് സ്റ്റേഷന് പരിധിയില്‍ പൂഞ്ചോല മുതല്‍ വേലിക്കാടുവരെ 37 കി ലോമീറ്റര്‍ ദൂരത്തിലാണ് സൗരോര്‍ജ്ജതൂക്കുവേലി ഒരുക്കുന്നത്. മൂന്നു റീച്ചുകളിലായാ ണ് നിര്‍മാണം. ഇതില്‍ 12 .7 കിലോമീറ്റര്‍ പൂര്‍ത്തിയായിട്ടുണ്ട്. തിരുവിഴാംകുന്ന് ഫോറ സ്റ്റ് സ്റ്റേഷന് പരിധിയിലെ മുളകുവള്ളം, കച്ചേരിപ്പറമ്പ്, പുളിച്ചിപ്പാറ ഭാഗങ്ങളിലാണ് കാട്ടാനകള്‍ സ്ഥിരമായി ഇറങ്ങുന്നത്. സൈലന്റ്വാലി മലനിരകളില്‍നിന്ന് സമീപത്തെ പാണക്കാടന് മലയില്‍ തമ്പടിച്ചശേഷമാണ് കാട്ടാനകള്‍ കൃഷിയിടങ്ങളിലേക്കിറങ്ങു ന്നത്. തിരുവിഴാംകുന്ന് ഫാമില്‍ മാസങ്ങളോളം നിലയുറപ്പിച്ച കാട്ടാനകളെ രണ്ടാഴ്ച മുന്‍പാണ് വനത്തിലേക്ക് തുരത്തിയത്. എന്നാല്‍ കഴിഞ്ഞദിവസം രണ്ട് ആനകള്‍ വീണ്ടും ഇവിടെയെത്തിയിരുന്നു. ഇവയെയും വനപാലകര്‍ തുരത്തുകയുണ്ടായി. നാല് ആനകളാണ് മേഖലയില്‍ വിഹരിക്കുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
മുളകുവള്ളം ഭാഗത്ത് ശനിയാഴ്ചയും ആനകള്‍ വനാതിര്‍ത്തിയില്‍ നിലയുറപ്പിച്ചിട്ടുണ്ട്. കാട്ടാനകളെ പ്രതിരോധിക്കാന്‍ കോട്ടോപ്പാടം പഞ്ചായത്തിലെ അമ്പലപ്പാറ മുതല്‍ കുമരംപുത്തൂര്‍ പഞ്ചായത്തിലെ കുരുത്തിച്ചാല്വരെയുള്ള 16 കിലോമീറ്ററില്‍ സൗ രോര്ജ്ജതൂക്കുവേലി സംവിധാനം പുരോഗമിക്കുകയാണ്. 10കിലോമീറ്റര്‍ പൂര്‍ത്തിയാ യികഴിഞ്ഞു. പൊതുവപ്പാടം മുതല്‍ കുരുത്തിച്ചാല്വരെ രണ്ട് കിലോമീറ്ററും അമ്പല പ്പാറ മുതല്‍ എന്‍.എസ്.എസ്. എസ്റ്റേറ്റുവരെ നാലുകിലോമീറ്ററുമാണ് ഇനി പൂര്‍ത്തിയാ ക്കേണ്ടത്. അതേസമയം, പൂര്‍ത്തീകരിച്ച ഭാഗങ്ങളില്‍ ഫെന്‍സിങ് തകര്‍ത്ത് ആനകളി റങ്ങുന്നതും വെല്ലുവിളിയാകുകയാണ്. മരങ്ങള്‍ തള്ളിയിട്ടാണ് വേലിതകര്ക്കുന്നത്. മണ്ണാര്‍ക്കാട് ആര്.ആര്.ടിയും പ്രാദേശിക പ്രതികരണ സേനകളും വനംവകുപ്പ്ജീ വനക്കാരുമാണ് കാട്ടാനകളെ തുരത്തികൊണ്ടിരിക്കുന്നത്. ഫെന്‍സിങ് നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടോപ്പാടം പഞ്ചായത്തംഗങ്ങള്‍ ജില്ലാ കളക്ടര്‍ ക്ക് നിവേദനവും നല്‍കിയിട്ടുണ്ട്.
