മണ്ണാര്‍ക്കാട് : കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാ കിരണം പദ്ധതി പ്രകാരം പാലക്കാട് ജില്ലയില്‍ സ്മാര്‍ട്ടായത് 51 സ്കൂളുകള്‍. അഞ്ച് കോ ടി ചെലവില്‍ 12 സ്കൂളുകള്‍, മൂന്ന് കോടിയില്‍ 11 സ്കൂളകള്‍, ഒരു കോടിയില്‍ 28 സ്കൂ ളുകള്‍ എന്നിങ്ങനെയാണ് നിര്‍മാണം പൂര്‍ത്തിയായത്. നിലവില്‍ 34 സ്കൂളുകളുടെ നിര് മാണ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മൂന്ന് കോടി ചെലവില്‍ 26 സ്കൂളുകളും ഒരു കോടി രൂപ വീതം ചെലവഴിച്ച് എട്ടു സ്കൂളുകളുടെയുമാണ് നിര്‍മാണ പ്രവര്‍ത്തനമാണ് പുരോഗമിക്കുന്നത്. മൂന്നു കോടി വീതം ചെലവില്‍ നാല് സ്കൂളുകളുടെ നിര്‍മാണ പ്രവ ര്‍ത്തനം തുടങ്ങാനിരിക്കുകയാണ്.പ്രൊജക്ടര്‍, സ്ക്രീന്‍, സ്പീക്കര്‍ ഉള്‍പ്പടെയുള്ള ശ്രവ്യ-ദൃ ശ്യ സാമഗ്രികള്‍, ഇന്റര്‍നെറ്റ് സൗകര്യം, സമ്പര്‍ക്ക സൗഹൃദപരമായ ക്ലാസ് മുറി, ആധു നിക രീതിയിലുള്ള ഇരിപ്പിടങ്ങള്‍ തുടങ്ങി നിരവധി കാര്യങ്ങളാണ് വിദ്യാര്‍ഥികള്‍ ക്കായി സ്മാര്‍ട്ട് സ്കൂളുകളില്‍ ഒരുക്കുന്നത്.
