മണ്ണാര്‍ക്കാട് : പ്രതിദിനം നൂറുകണക്കിന് ആളുകള്‍ ചികിത്സക്ക് ആശ്രയിക്കുന്ന ഗവ. താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ ഒഴിവുകള്‍ നികത്താനുള്ള നടപടികള്‍ വൈകുന്നു. ജനറല്‍ മെഡിസിന് വിഭാഗത്തില്‍ ഫിസിഷ്യന്റെയും നേത്രരോഗം, ചര്‍മ്മരോഗം വിഭാഗങ്ങളിലുമാണ് ഡോക്ടര്‍മാരില്ലാത്തത്. താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തുന്ന രോഗികളാണ് ഇതിനാല്‍ പ്രയാസപ്പെടുന്നത്. നിരവധി പേര് ചികിത്സക്കായി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലുമാണ്. മാത്രമല്ല പാവപ്പെട്ട രോഗികള്‍ക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ടി വരു മ്പോള്‍ ചികിത്സാ ചിലവും ബാധ്യതയാവുന്നു.
ഒ.പിയിലെ കണക്കുപ്രകാരം നിത്യേന ആയിരത്തിലധികം രോഗികളാണ് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടുന്നത്.എല്ലാ സര്‍ക്കാര്‍ താലൂക്ക് ആശുപത്രികളിലും ഒരു ഫിസിഷ്യന്‍, സര്ജന്, ഗൈനക്കോളജിസ്റ്റ് എന്നിവര്‍ ഉണ്ടായിരിക്കണം. പക്ഷേ മണ്ണാര് ക്കാട് ഫിസിഷ്യന്റെ തസ്തിക മാസങ്ങളോളം ഒഴിഞ്ഞുകിടക്കുന്നത് രോഗികളെ ബുദ്ധി മുട്ടിക്കുകയാണ്. മഴക്കാലരോഗങ്ങള്‍ പടരുന്ന സാഹര്യത്തില്‍ ഫിസിഷ്യന്റെ സേവനം താലൂക്ക് ആശുപത്രിയില്‍ അത്യന്താപേക്ഷിതമാണ്. നിലവില്‍ അഞ്ച് ഡോക്ടര്‍മാരുടെ തസ്തികകളാണ് നികത്താതെ കിടക്കുന്നത്. ചര്‍മ്മ രോഗവിദഗ്ദ്ധന്റെ തസ്തിക ഒന്നര മാസമായി ഒഴിഞ്ഞുകിടക്കുന്നു. നേത്ര രോഗവിദഗ്ധന്റെ സേവനവുമില്ല. പകരം ഡോക്ട റേയും നിയമിച്ചിട്ടില്ല. ഇതിനുപുറമെ കണ്ണ് പരിശോധന നടത്തുന്ന സ്പെഷലിസ്റ്റും അടുത്തിടെ സ്ഥാനക്കയറ്റം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലംമാറി. സൂപ്രണ്ടിനേയും നിയ മിച്ചിട്ടില്ല. ഡോ. കലയ്ക്കാണ് സൂപ്രണ്ടിന്റെ ചാര്‍ജ്. ഇവരുള്‍പ്പെടെ 16 പേരുടെ സേവനം താലൂക്ക് ആശുപത്രിയിലുണ്ട്.
അതേസമയം സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്നും പ്രത്യേക വിഭാഗത്തില്‍ പഠിച്ചിറ ങ്ങിയിട്ടുള്ള കാഷ്വാലിറ്റി മെഡിക്കല്‍ ഓഫിസര്‍മാര്‍ ആശുപത്രിയിലുണ്ടെങ്കിലും ഇവരേയും ജനറല്‍ മെഡിസിന് വിഭാഗത്തിലേക്കാണ് നിയോഗിച്ചിട്ടുള്ളത്. ഇവര്‍ക്ക് എല്ലാ രോഗികളേയും പരിശോധിക്കേണ്ട സ്ഥിതിയുമുണ്ട്. ഇതിനാല്‍ തന്നെ പ്രത്യേക വിഭാഗത്തില്‍ മികച്ച ചികിത്സ ലഭ്യമാകാതെ ജില്ലാ ആശുപത്രിയിലേക്ക് റഫര്ചെയ്യ പ്പെടുകയാണ്. താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ കുറവ് നികത്തണമെന്നത്. കഴിഞ്ഞ ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റിയിലും താലൂക്ക് വികസന സമിതി യോഗ ത്തിലും ചര്‍ച്ചയായിരുന്നു. അതേസമയം ഫിസിഷ്യന്റെയും മറ്റു തസ്തികകളിലേയും ഡോക്ടര്‍മാരുടെ ഒഴിവ് ഡി.എം.ഒയെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്ന് ആശുപത്രി അധി കൃതര്‍ അറിയിച്ചു. മതിയായ ഡോക്ടര്‍മാരെ നിയമിച്ച് ആശുപത്രിയില്‍ മികച്ച സേവനം ഉറപ്പുവരുത്താന്‍ അധികൃതര്‍ നടപടിയെടുക്കണമെന്നാണ് പൊതുജനത്തിന്റെ ആവ ശ്യം ശക്തമായി.
