മണ്ണാര്‍ക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ നാട്ടുകല്‍ പൊലിസ് സ്റ്റേഷ നുസമീപം മരം റോഡിലേക്ക് വീണു. ശക്തമായ കാറ്റിലുമഴയിലും ഇന്ന് രാവിലെയായി രുന്നു സംഭവം. റോഡരികിലെ വാകമരമാണ് കടപുഴകിവീണത്.ചെറിയതോതില്‍ ഗതാഗതതടസവുമുണ്ടായി. വിവരമറിയിച്ച പ്രകാരം മണ്ണാര്‍ക്കാട് അഗ്നിരക്ഷാനി ലയത്തില്‍നിന്ന് അസി. സ്റ്റേഷന് ഓഫീസര്‍ സേതുനാഥപിള്ളയുടെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫിസര്‍മാരായ വി. സുരേഷ് കുമാര്‍, കെ. പ്രശാന്ത്, ഒ.എസ്. സുഭാഷ്, എം.രമേഷ്, മഹേഷ് എന്നിവര്‍ സ്ഥലത്തെത്തി മരംമുറിച്ചുനീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.
