മണ്ണാര്‍ക്കാട് : അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി എന്‍.വൈ .സി. കോങ്ങാട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ തച്ചമ്പാറയില്‍ സ്ട്രീറ്റ് സ്ക്വയര്‍ നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് പി.എ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ.പി ഷെരീഫ് അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് മാത്യു മാസ്റ്റര്‍, കോങ്ങാട് ബ്ലോക്ക് പ്രസിഡന്റ് നാസര്‍ അത്താപ്പ, എന്‍.വൈ.സി. ജില്ലാ പ്രസിഡന്റ് സിദ്ദീഖ് പള്ളിക്കാട്ടില്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എ നാസര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ആയിഷാ ബാനു കാപ്പില്‍, എന്‍.എസ്.സി. ജില്ലാ പ്രസിഡന്റ് പി.സി ഇബ്രാഹിം ബാദുഷ, എന്‍.എസ്.ടി.എ. ജില്ലാ പ്രസിഡന്റ് ഹനീഫ മാസ്റ്റര്‍, മുരളി കൃഷ്ണ എന്നിവര്‍ സംസാരിച്ചു.
