അലനല്ലൂര്‍: എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസില്‍ ലഹരി വിരുദ്ധ ദിനമാചരിച്ചു. സ്കൂളില്‍ അധ്യാപകരും വിദ്യാര്‍ഥി കളും ലഹരിവിരുദ്ധ പ്രതിജ്ഞ ചെയ്തു. കായികാ ധ്യാപകന് എസ്. കാര്‍ത്തിയുടെ നേതൃത്വത്തില്‍ സുംബ പരിശീലനം സ്കൂള്‍ ഓഡിറ്റോ റിയത്തില്‍ നടന്നു. സ്കൂളിലെ ഗൈഡ്സ് യുണിറ്റിന്റെ നേത്വത്തില്‍ ലഹരി വിരുദ്ധ ദിന ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. അധ്യാപകരായ ടി.യു അഹമ്മദ് സാബു, പി. അബ്ദു ല്‍ ലത്തീഫ്, ഡോ. അശ്വതി ഗോപിനാഥ്, കെ.ടി സക്കീന, പി. ബല്‍ക്കീസ് ഇബ്രാഹിം എന്നിവര്‍ നേതൃത്വം നല്കി.
