കോട്ടോപ്പാടം: വടശ്ശേരിപ്പുറം ഷൈക്ക് അഹമ്മദ് ഹാജി സ്മാരക സര്‍ക്കാര്‍ ഹൈസ്കൂ ളില്‍ എസ്.പി.സി യൂണിറ്റിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. ലഹരിവിരുദ്ധ സന്ദേശവുമായി എസ്.പി.സി കേഡറ്റുകള്‍ നടത്തിയ ‘നോ ടു ഡ്രഗ്സ് അംബ്രല്ല വാക്കിങ്’ ശ്രദ്ധേയമായി.പ്രധാനാധ്യാപകന് കെ. ബാബുരാജ് ഉദ്ഘാട നം ചെയ്തു. കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായ മന്‍സൂര്‍ അലി, രസിത സഹദേവന്, അധ്യാപകരായ അസീന, ബവിത, സംഗീത,രമ പ്രസംഗിച്ചു.
