മണ്ണാര്‍ക്കാട്: എം.ഇ.എസ് കല്ലടി കോളജില്‍ ലഹരിവിരുദ്ധ സെല്‍, എന്‍.എസ്.എസ്, എം. ഇ.എസ് മണ്ണാര്‍ക്കാട് യൂണിറ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ അന്താരാ ഷ്ട്ര ലഹരി വിരുദ്ധ ദിനാചരണം നടത്തി. മണ്ണാര്‍ക്കാട് റേഞ്ച് അസി. എക്സൈസ് ഓഫീസ ര്‍ കെ. ബഷീര്‍ കുട്ടി ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ ഡോ.സി.രാജേഷ് അധ്യ ക്ഷത വഹിച്ചു. കോളജ് മാനേജ്മെന്റ് കമ്മിറ്റി ചെയര്മാന് കെ.സി.കെ സയ്യിദലി, വൈ സ് പ്രിന്‍സിപ്പല്‍ ഡോ. ടി.കെ ജലീല്‍ എന്നിവര്‍ പ്രസംഗിച്ചു. ആന്റി നര്‍കോട്ടിക് സെല്‍ ജോയിന്റ് കോഡിനേറ്റര്‍ എ. അബ്ദുല്‍ മുനീര്‍ സ്വാഗതവും എന്‍.എസ്.എസ് ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ റീന കെ.പി നന്ദിയും പറഞ്ഞു.
