തച്ചനാട്ടുകര : സംസ്ഥാന നാളികേര വികസന കോര്പറേഷന്, കൃഷിവകുപ്പ് എന്നിവ യുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന നാളികേര സ്വയംപര്യാപ്തഗ്രാമ പദ്ധതിയുടെ ഭാഗമായി തച്ചനാട്ടുകര പഞ്ചായത്ത് കൃഷിഭവന് കര്‍ഷകര്‍ക്ക് സൗജന്യനിരക്കില്‍ തെങ്ങിന്‍തൈകള്‍ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം സലീം ഉദ്ഘാടനം ചെയ്തു. കൃഷി ഓഫിസര്‍ ദിലു, കൃഷി അസിസ്റ്റന്റ് അബ്ദുസമദ്, കാര്‍ഷിക വികസന സമിതി അംഗങ്ങള്‍, കര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
