കോട്ടോപ്പാടം: പാലക്കാട് – കോഴിക്കോട് ദേശീയപാതയില്‍ മേലേ കൊടക്കാട് ഭാഗത്ത് വെള്ളക്കെട്ട് രൂപപ്പെടുന്നത് ഇരുചക്രവാഹനയാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. റോഡി ന്റെ ഒരുവശത്തെ ഉയര്‍ന്ന പ്രതലത്തില്‍നിന്നാണ് മഴവെള്ളം റോഡിലേക്ക് ഒഴുകിയെ ത്തുന്നത്. തുടര്‍ന്ന് റോഡിന്റെ പകുതിയോളം ഭാഗത്ത് വെള്ളം കെട്ടിനില്‍ക്കുന്നു. ഇത റിയാതെ സഞ്ചരിക്കുന്ന ഇരുചക്രവാഹനങ്ങള്‍ വെള്ളക്കെട്ട് പെട്ടെന്ന് ശ്രദ്ധയില്‍പ്പെടു മ്പോള്‍ ബ്രേക്കിടുകയും വാഹനങ്ങള്‍ തെന്നിവീഴാനും പോവുകയാണ്. വലിയ വാഹന ങ്ങള് കടന്നുപോകുമ്പോള്‍ കാല്‍നടയാത്രക്കാരുടെയും മറ്റു ഇരുചക്രവാഹനയാത്രിക രുടെയും ദേഹത്തേക്ക് വെള്ളംതെറിക്കുന്നുമുണ്ട്. ശക്തമായ മഴസമയങ്ങളില്‍ റോഡി ലെ വെള്ളം ഒരുവശത്തെ താഴ്ചയിലേക്ക് ഒഴുകി സമീപത്തെകൃഷിയിടങ്ങളെ വെള്ള ക്കെട്ടിലുമാക്കുന്നു. ഇത്തരത്തില്‍ നിരവധി കര്‍ഷകരുടെ വാഴയുള്‍പ്പെടെയുള്ള കൃഷി കള്‍ അടുത്തിടെ നശിക്കുകയും ചെയ്തു. റോഡിലെ വെള്ളക്കെട്ട് പരിഹരിക്കണമെന്ന് നിരവധിതവണ നാട്ടുകാര്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതി നല്കുകയുണ്ടായെങ്കി ലും നടപടിയുണ്ടായിട്ടില്ല. വലിയ അപകടങ്ങള്‍ സംഭവിക്കുന്നതിന് മുന്‍പേ വെള്ളക്കെ ട്ടിന് പരിഹാരംകാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
