മണ്ണാര്‍ക്കാട് : നാട്ടുകല്ലില്‍ പതിനാലുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്ന് എന്‍.എസ്.സി. ജില്ലാ പ്രസിഡന്റ് പി.സി ഇബ്രാഹിം ബാദുഷ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളെ മാനസികമായി പീഡിപ്പിക്കു ന്ന അധ്യാപകര്‍ക്കെതിരെ നടപടിയെടുക്കണം. സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയത്തിന് വിപരീതമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളേയും അധ്യാപകരെയും നിരീ ക്ഷിക്കണമെന്നും സമഗ്രമായ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും ബാദുഷ ആവശ്യപ്പെട്ടു.
