അലനല്ലൂര്‍: ഗ്രാമ പഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി 2024-25 വര്‍ഷത്തെ രണ്ടാംപാദ സോഷ്യല്‍ ഓഡിറ്റ് പബ്ലിക്ക് ഹിയറിംഗ് നടത്തി.
ആയൂര്‍വേദ ഹാളില്‍ നടന്ന ഹിയറിംഗ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്ന സത്താര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ആയിഷാബി ആറാട്ടുതൊടി അധ്യക്ഷയായി. അപര്‍ണ്ണ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ എം.കെ അബൂബ ക്കര്, കെ.റംലത്ത്, എം.ജിഷ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി.ബഷീര്‍, അനില്‍ കുമാര്‍, അശ്വതി, ദിവ്യ, ഷമീര്‍ബാബു, അനിത വിത്തനോട്ടില്‍, പി.മധു, ഷൗക്കത്തലി, ലൈല ഷാജഹാന്, അക്ബര്‍ അലി, ഇന്ഡെപെന്ഡന്റ് ഒബ്സര്‍വേറ്റര്‍ നാസര്‍ മാസ്റ്റര്‍, അസിസ്റ്റന്റ് സെക്രട്ടറി ഡി.രതീഷ്, തൊഴിലുറപ്പ് പദ്ധതി ഉദ്യോഗസ്ഥര്‍, മേറ്റുമാര്‍, തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
