മണ്ണാര്‍ക്കാട് : ശക്തമായമഴയില്‍ കോട്ടോപ്പാടം ആര്യമ്പാവ് ബൈപ്പാസ് റോഡിലേക്ക് മരംവീണ് ഗതാഗതം തടസപ്പെട്ടു. ഇന്ന്വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. വൈദ്യുതിലൈനിന് കുറുകെയാണ് മരം കിടന്നിരുന്നത്. സ്കൂള്‍ വിട്ട സമയമായതി നാല് നിരവധി സ്കൂള്‍ വാഹനങ്ങളടക്കം ഇതുവഴിയാണ് കടന്നുപോയിരുന്നത്. മരം വൈദ്യുതി ലൈനില്‍ തങ്ങിനിന്നതിനാല്‍ അപകടം ഒഴിവായി. വിവരമറിയിച്ചപ്രകാരം അഗ്നിരക്ഷാസേനസ്ഥലത്തെത്തി. കെ.എസ്.ഇ.ബി. ജീവനക്കാരുമെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. തുടര്‍ന്ന് മരം മുറിച്ചുമാറ്റി ഗതാഗതം പുന:സ്ഥാപിച്ചു. മണ്ണാര്‍ക്കാട് അഗ്നിരക്ഷാനിലയം ഓഫിസര്‍ പി.സുല്‍ഫീസ് ഇബ്രാഹിമിന്റെ നേതൃത്വത്തില്‍ സേന അംഗങ്ങളായ അബ്ദുല്‍ ജലീല്‍, വി.സുരേഷ്കുമാര്‍, മഹേഷ്, രഞ്ജിത്ത്, സുജിത്ത്, ശരത്ത്, മഹേഷ് എന്നിവര്‍ ചേര്‍ന്നാണ് മരം മുറിച്ചുമാറ്റിയത്.
