മണ്ണാര്‍ക്കാട്: ജില്ലാ പഞ്ചായത്ത് തെങ്കര ഡിവിഷന് കുടുംബ ശാക്തീകരണ മിഷന് ‘ഫെം’ പദ്ധതിയില്‍ നടത്തി വരുന്ന വനിതാ സ്വയം തൊഴില്‍ പരിശീലന പരിപാടി യുടെ ആറാമത് പരിശീലന ക്ലാസിന് തുടക്കമായി. ജന്‍ ശിക്ഷന്‍ സന്സ്ഥാന് പാല ക്കാടിന്റെ സഹകരണത്തോടെ കുമരംപുത്തൂര്‍ കല്യാണക്കാപ്പില് ആരംഭിച്ച ക്ലാസില്‍ 40 യുവതികള്‍ക്കാണ് ടൈലറിംഗ്, ഫാഷന്‍ ഡിസൈന്‍ എന്നിവയില്‍ സൗജന്യമായി പരിശീലനം നല്‍കുന്നത്. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തില്‍ ഉദ്ഘാട നം ചെയ്തു. ജെ.എസ്.എസ് ഡയരക്ടര്‍ ഷിജു മാത്യു അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ സഹദ് അരിയൂര്‍, പ്രോഗ്രം ഓഫിസര്‍ ജോയ് ജോസഫ്, സുജിമോള്‍, അനഘ, ലൂയിസ്, സോന എന്നിവര്‍ സംസാരിച്ചു.
