അലനല്ലൂര്‍ : എടത്തനാട്ടുകര ടി.എ.എം.യു.പി സ്കൂളിന്റെ 2025- 26 വര്‍ഷത്തെ അധ്യാപ ക രക്ഷാകര്‍തൃ സമിതി ജനറല്‍ ബോഡിയോഗം ചേര്‍ന്നു. സ്കൂള്‍ മാനേജിംഗ് കമ്മിറ്റി ജോയിന്റ് സെക്രട്ടറി കെ. അബൂബക്കര്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് കെ.പി ഉണ്ണീന്‍ ബാപ്പു അധ്യക്ഷനായി. സ്കൂള്‍ മാസ്റ്റര്‍ പ്ലാന്‍ പ്രകാശനം ടി.കെ നജീബും അക്കാദമിക കലണ്ടര്‍ പ്രകാശനം എം.കെ യാക്കൂബും നിര്‍വഹിച്ചു. പ്രധാന അധ്യാപ കന് ടി.പി സഷീര്‍ മാസ്റ്റര്‍, സ്റ്റാഫ് സെക്രട്ടറി ടി.കെ അഷറഫ് മാസ്റ്റര്‍, സീനിയര്‍ അധ്യാപ കരായ സി.പി ശരീഫ് മാസ്റ്റര്‍, എന്‍.ഫൗസിയ ടീച്ചര്‍, കെ.എ മുതാസ് ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു. പുതിയഭാരവാഹികള്‍: കെ. പി ഉണ്ണീന്‍ ബാപ്പു ( പ്രസിഡന്റ്), എം.കെ യാക്കൂബ് (വൈസ് പ്രസിഡന്റ്) പി. ഷൈനിത (എം.പി.ടി.എ. പ്രസിഡന്റ്) കെ.ഹസന ത്ത് (വൈസ് പ്രസിഡന്റ്).
