അലനല്ലൂര്‍ : എടത്തനാട്ടുകര പാലിയേറ്റീവ് കെയര്‍ ക്ലിനിക്കിലേക്ക് കേ ഷീറ്റ് ഫയലു കള്‍ നിര്‍മിച്ചുനല്‍കി ജി.ഒ.എച്ച്.എസ്. സ്കൂളിലെ എന്‍.എസ്.എസ്. വിദ്യാര്‍ഥികള്‍ മാതൃകയായി. രോഗികളുടെ രോഗവിവരങ്ങളും മറ്റുഅനുബന്ധകാര്യങ്ങളും എഴുതി സൂക്ഷിക്കുന്നതിനുള്ള 250ഓളം കെ ഷീറ്റ് ഫയലുകളാണ് വീദ്യര്ഥികള് നിര്‍മിച്ചത്. ഇതിനായുള്ള അസംസ്കൃത വസ്തുക്കള്‍ വാങ്ങുന്നതിനുള്ള തുക വിഭവസമാഹരണ ത്തിലൂടെയാണ് കണ്ടെത്തിയത്. സ്കൂള്‍ പ്രിന്‍സിപ്പല്‍ എസ്. പ്രതീഭ ഉദ്ഘാടനം ചെയ്തു. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫിസര്‍ പ്രീത പി.നായര്‍, പാലിയേറ്റീവ് കെയര്‍ ക്ലിനിക്ക് ജനറല്‍ സെക്രട്ടറി റഹീസ് എടത്തനാട്ടുകര, പി.ആരിഫ് ടീച്ചര്‍, ഗ്രാമ പഞ്ചായത്ത് അംഗം അലി മഠത്തൊടി, പത്മജം പിലാച്ചോല, സലാം ഇരട്ടവാരി, സിദ്ദീഖ് മാസ്റ്റര്‍, സഫര്‍ കാപ്പുങ്ങല്‍, അലോഷ് കെ.അജു, അഫ്ഹാന ഹുസ്നി, എന്‍.ജിന്‍ഷിദ്, എം. ശീതള്‍, കെ.സാബിത്ത്, എം.അഭിഷേക്, മുഹമ്മദ് ജാസിം, എന്‍.അഞ്ജന, ജഹാന തന്‍വീര്‍, അഫ്ന മെഹഫൂസ്, വൃന്ദാകൃഷ്ണ തുടങ്ങിയവര്‍ നേതൃത്വം നല്കി.
