കുമരംപുത്തൂര്‍ പള്ളിക്കുന്ന് ഫ്രണ്ട്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന ഫ്രണ്ട്സ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ടൂര്‍ണമെന്റിലേക്കുള്ള താരലേലം നടത്തി. 15 മുതല്‍ 68 വയസ്സ് വരെ പ്രാ യമുള്ള നാട്ടിലെ മുഴുവന്‍ ഫുട്ബോള്‍ താരങ്ങളും രജിസ്റ്റര്‍ ചെയ്ത് ലേലത്തില്‍ പങ്കെ ടുത്തു. എട്ടു ടീമുകളിലേക്കായി 72 താരങ്ങളെയാണ് ലേലം വിളിച്ചെടുത്തത്. ക്ലബ് ജോയിന്റ് സെക്രട്ടറിയും ടൂര്‍ണമെന്റിന്റെ ചുമതലക്കാരനുമായ വി.പി സജീര്‍ നേതൃത്വം നല്കി. ക്ലബ്ബ് പ്രസിഡന്റ് റിയാസ് തങ്ങള്‍, വൈസ് പ്രസിഡന്റ് സുല്‍ഫി ക്കര്, സെക്രട്ടറി ഷഫീക്ക് കുത്തനിയില്‍, ട്രഷറര്‍ സൈതലവി ചങ്കരത്ത്, എക്സി ക്യൂട്ടീവ് മെമ്പര്‍ സജീബ് ഒടുവില്‍, രക്ഷാധികാരി നൗഫല്‍ തങ്ങള്‍, മെമ്പര്‍മാരായ നിയാസ് പൂഞ്ചോല, കുന്നത്ത് സാലി, ഷെഫീഖ് പുത്തന്‍പുര തുടങ്ങിയവര്‍ സംസാരിച്ചു. ഈ മാസം 28ന് വൈകിട്ട് 4 മണി മുതല്‍ മൈലാംപാടം ടിഎന്സിയില് ടൂര്‍ണമെന്റ് നടക്കുമെന്ന് ക്ലബ് കോഡിനേറ്റര്‍ സഹീര്‍ അതീത്തന് അറിയിച്ചു.
