ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം ചേര്‍ന്നു
പാലക്കാട് : വിദ്യാഭ്യാസ വായ്പ നല്കുന്നതില് ബാങ്കുകള്‍ ഉദാര സമീപനം പുലര്ത്ത ണമെന്ന് വി.കെ ശ്രീകണ്ഠന് എം പി. വ്യാവസായിക ഇടനാഴിയുമായി ബന്ധപ്പെട്ട് പാല ക്കാട് പ്രതീക്ഷിക്കുന്ന വികസനത്തില്‍ ബാങ്കുകള്‍ സുപ്രധാന പങ്ക് വഹിക്കണ മെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പാലക്കാട് ഫോര്‍ എന്‍ സ്ക്വയര്‍ റെസിഡന്‍സിയില്‍ ചേ ര്‍ന്ന ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നെല്‍കൃഷിക്കാര്‍ക്ക് പി.ആര്.എസ്. ലോണുകള്‍ ലഭിക്കുന്നതിലെ കാലതാമ സം ഒഴിവാക്കണം. ബാങ്കുകളിലെ ജീവനക്കാരുടെ ഒഴിവുകള്‍ നികത്തണമെന്നും എം.പി നിര്‍ദ്ദേശിച്ചു.
2024-2025 സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ ജില്ലയിലെ ബാങ്കുകള്‍ ആകെ 33000 കോടി രൂപ വായ്പ നല്‍കിയതായി യോഗം വിലയിരുത്തി. ഇത് വാര്‍ഷിക ക്രെഡിറ്റ് പദ്ധതിയുടെ 116.32% ആണ്. 2025 മാര്‍ച്ച് 31 വരെയുള്ള ബാങ്കുകളുടെ വായ്പ നീക്കിയി രിപ്പ് 44149 കോടി രൂപയും നിക്ഷേപം 60405 കോടിയുമാണ്. ജില്ലയിലെ വായ്പാ നിക്ഷേപ അനുപാതം (സി.ഡി. റേഷ്യോ) 73.08 ശതമാനം ആണ്. കഴിഞ്ഞ പാദത്തില്‍ ഇത് 74 ശത മാനമായിരുന്നു. ജില്ലയുടെ കാര്‍ഷിക മേഖലയിലെ പ്രകടനം പ്രത്യേകം ശ്രദ്ധേയമാണ്. 12,100 കോടി രൂപയുടെ വാര്‍ഷിക ലക്ഷ്യം നിശ്ചയിച്ചിരുന്നിടത്ത്, 14,937 കോടി രൂപയു ടെ വായ്പകള്‍ വിതരണം ചെയ്ത് 123.45% നേട്ടമാണ് ഈ മേഖല കൈവരിച്ചത്.
ദ്വിതീയ മേഖലയില്‍ ഉള്‍പ്പെടുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ (MSME) മേഖല, 3,400 കോടി രൂപയുടെ ലക്ഷ്യം മറികടന്ന് 3,850 കോടി രൂപയുടെ വായ്പകള്‍ വിതരണം ചെയ്ത് 113% നേട്ടം കൈവരിച്ചു. ഭവന, വിദ്യാഭ്യാസ വായ്പകള്‍ ഉള്‍പ്പെടുന്ന ത്രിതീയ മേഖ ലയില്‍ 1,321 കോടി രൂപ വിതരണം ചെയ്ത് 137.6% എന്ന നേട്ടവും ജില്ലയിലെ കൈവരി ച്ചതായി യോഗം വിലയിരുത്തി.വിദ്യാഭ്യാസ വായ്പകളുടെ കാര്യത്തില്‍ ഇനിയും മുന്നോ ട്ട് പോകാനുണ്ടെന്ന് യോഗം വിലയിരുത്തി. 159 കോടി രൂപയുടെ ലക്ഷ്യത്തില്‍ 90 കോടി രൂപ മാത്രമാണ് ഈ മേഖലയില്‍ വിതരണം ചെയ്തത്.
വിവിധ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടെ പുരോഗതിയും യോഗം അവലോകനം ചെയ്തു. പിഎം സൂര്യഘര്‍ മുഫ്ത് ബിജ്ലി യോജന പ്രകാരം ജില്ലയില്‍ 1,544 മേല്‍ക്കൂര സൗരോര്‍ജ്ജ പ്ലാന്റുകള്‍ക്ക് വായ്പ അനുവദിച്ചു. ഇതിലൂടെ 31.64 കോടി രൂപയുടെ വായ്പാ വിതരണ മാണ് നടന്നത്. പി.എം.ജെ.ജെ.ബി.വൈ, പി.എം.എസ്.ബി.വൈ, അടല്‍ പെന്ഷന് യോജന തുടങ്ങിയ സാമൂഹ്യ സുരക്ഷാ പദ്ധതികളില്‍ 7.5 ലക്ഷത്തിലധികം പുതിയ അംഗങ്ങളെ ചേര്‍ക്കാന്‍ സാധിച്ചു. സാമ്പത്തിക സാക്ഷരതാ പ്രവര്‍ത്തനങ്ങള്‍ ഗ്രാമീണ മേഖലകളില്‍ വലിയ സ്വാധീനം ചെലുത്തി. ഈ പാദത്തില്‍ 61 ഗ്രാമതല ക്യാമ്പുകളും 450 സിഎഫ്എല്‍ പ്രോഗ്രാമുകളും സംഘടിപ്പിച്ചു.
വായ്പ നിരസിക്കലുമായി ബന്ധപ്പെട്ട പരാതികള്‍, ചില ബ്രാഞ്ചുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, സ്വാശ്രയ സംഘങ്ങള്‍ക്കുള്ള വായ്പകളിലെ ആര്‍ബിഐ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്ത സാഹചര്യങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ ബാങ്കുകള്‍ ജാഗ്രത പുലര്‍ത്തണം. വായ്പാ അംഗീകാര പ്രക്രിയകള്‍ ലളിതമാക്കാനും, സുതാര്യത ഉറപ്പാക്കാനും, സാമ്പത്തിക സാക്ഷരതാ കേന്ദ്രങ്ങളിലെ (FLC) ഒഴിവുകള്‍ നികത്താനും ബാങ്കുകള്‍ക്ക് നിര്‍ദേശം നല്കി. 2025-26 വര്‍ഷത്തേക്കുള്ള ജില്ലാ ക്രെഡിറ്റ് പ്ലാനിനും യോഗം അംഗീകാരം നല്കി. ബാങ്കുകള്‍ കൂടുതല്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ശക്തി പ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു.ആര്.ബി.ഐ ലീഡ് ഡിസ്ട്രിക്റ്റ് ഓഫിസര്‍ മുത്തുകുമാര്‍ അധ്യക്ഷനായി. നബാര്‍ഡ് ജില്ലാ അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ കവിത റാം, കനറാ ബാങ്ക് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ എച്ച് എസ് ആനന്ദ ലീഡ് ഡിസ്ട്രിക്ട് മാനേജര്‍ പി ടി അനില്‍കുമാര്‍, ലീഡ് ബാങ്ക് ഓഫീസര്‍ രൂപലേഖ എന്നിവര്‍ സംസാരിച്ചു.
