അലനല്ലൂര്‍ : അലനല്ലൂര്‍ കൃഷ്ണ എല്‍.പി. സ്കളില്‍ വായനാദിനാചരണം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി സി.ടി മുരളീധരന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വി.എം പ്രിയ ടീച്ചര്‍ അധ്യക്ഷയായി. കാഴ്ച വായനശാല സെക്രട്ടറി ചൂരക്കാട്ടില്‍ രാധാകൃഷ്ണന്, കെ.ഭാസ്കരന്, സി.ശ്രീരഞ്ജിനി, പി.കെ രാധാകൃഷ്ണന് എന്നിവര്‍ വിദ്യാര്‍ഥികളുമായി സംവദിച്ചു. വിദ്യാര്‍ഥികള്‍ കാഴ്ച വായനശാലയും സന്ദര്‍ശിച്ചു. ലൈബ്രറി പ്രവര്‍ത്തനങ്ങള്‍ വിദ്യാര്‍ഥികല്‍ നേരില്‍ കണ്ട് മനസിലാക്കി. സ്കൂളില്‍ വായനാദിന പ്രതിജ്ഞയും പോസ്റ്റര്‍ രചന, ബാഡ്ജ് നിര്‍മാണം എന്നിവയും നടന്നു.
