വിദ്യാര്‍ഥി പ്രതിഭകള്‍ക്കും മികച്ച വിദ്യാലയങ്ങള്‍ക്കും അനുമോദനം
മണ്ണാര്‍ക്കാട് : എന്‍.ഷംസുദ്ദീന് എം.എല്‍.എയുടെ ഫ്ലെയിം സമഗ്ര വിദ്യഭ്യാസ കര്‍മ്മ പദ്ധതി നാലാം എഡിഷന്റെ ഭാഗമായി നടത്തിയ ഫ്ലെയിം എജ്യുകോണ്ക്ലേവ് 2025 വി.കെ ശ്രീകണ്ഠന് എം.പി. ഉദ്ഘാടനം ചെയ്തു. എസ്.എസ്.എല്‍.സി, പ്ലസ്ടു സമ്പൂര്‍ണ എപ്ലസ്, നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്കോളര്‍ഷിപ്പ് ജേതാക്കളായ എണ്ണൂറില്പരം വിദ്യാര്‍ഥി പ്രതിഭകളും നൂറ് ശതമാനം വിജയം കൈവരിച്ച മുപ്പതോളം വിദ്യാലയങ്ങ ളും അനുമോദന സമ്മേളനത്തില്‍ പങ്കെടുത്തു. എന്‍.ഷംസുദ്ദീന് എം.എല്‍.എ അധ്യ ക്ഷനായി. ഒറ്റപ്പാലം സബ് കലക്ടര്‍ മിഥുന് പ്രേംരാജ്, ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവ് സുരഭി ലക്ഷ്മി എന്നിവര്‍ വിദ്യാര്‍ഥികളുമായി സംവദിച്ചു.
ഇന്ത്യന്‍ സായുധ സേനയുടെ ഓപ്പറേഷന് സിന്ദൂര്‍ ദൗത്യത്തില്‍ പങ്കെടുത്ത മണ്ണാര്‍ക്കാട് സ്വദേശി എന്‍ബി സുബേദാര്‍ സി.ഹസൈനാര്‍, എന്‍.എം.എം.എസ് പരീക്ഷയില്‍ സം സ്ഥാന തലത്തില്‍ രണ്ടാം റാങ്ക് നേടിയ നെല്ലിപ്പുഴ ഡി.എച്ച്.എസ് വിദ്യാര്‍ഥിനി എം.കെ. ഹിബ ഫാത്തിമ, പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടിയ എം.രമ്യശ്രീ, സമ്പൂര്‍ണ എ പ്ലസ് വിജയികള്‍, സ്കോളര്‍ഷിപ്പ് ജേതാക്കള്‍ തുടങ്ങിയവര്‍ക്ക് ഫ്ലെയിം എക്സലന്‍സ് അവാര്‍ഡുകള്‍ സമ്മാനിച്ചു. മികച്ച വിദ്യാലയങ്ങള്‍ക്കുള്ള അച്ചീവ്മെന്റ് പുരസ്കാരങ്ങളുടെ വിതരണവും, മണ്ഡലത്തിലെ പത്രമാധ്യമ പ്രവര്ത്തകര്ക്കുള സ്നേഹാദരവും, ‘സുസ്ഥിര മികവിന്റെ 14 വര്‍ഷങ്ങള്‍’ ഡോക്യുമെന്ററി പ്രദര്‍ശനവും നടന്നു. സംഘാടക സമിതി ചെയര്മാന് ഹമീദ് കൊമ്പത്ത് ഫ്ലെയിം അവാര്‍ഡുകളുടെ വിശകലനവും സിദ്ദീഖ് പാറോക്കോട് റിപ്പോര്‍ട്ട് അവതരണവും നടത്തി.
നഗരസഭാ ചെയര്മാന് സി.മുഹമ്മദ് ബഷീര്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത, എ.ഇ.ഒ സി. അബൂബക്കര്‍, അഡ്വ.ടി.എ.സിദ്ദീഖ്, കെ.പി.എസ് പയ്യനെടം, ഗ്രാമ പഞ്ചായ ത്ത് പ്രസിഡന്റുമാരായ രാജന് ആമ്പാടത്ത്, സജ്ന സത്താര്‍, ജസീന അക്കര, നഗരസഭാ ഉപാധ്യക്ഷ കെ. പ്രസീത, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബഷീര്‍ തെക്കന്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ ഗഫൂര്‍ കോല്‍ക്കളത്തില്‍, എം.മെഹര്ബാന്, നഗരസഭാ കൗണ്‍സിലര്‍ കെ.സുഹ്റ, അസീസ് ഭീമനാട്, റഷീദ് ആലായന്‍, ടി.എ സലാം മാസ്റ്റര്‍, പി.അഹമ്മദ് അഷ്റഫ്, പി.സി ബേബി, കല്ലടി അബൂബക്കര്‍, വി.വി ഷൗക്കത്തലി, ഷാജു പെട്ടിക്കല്‍, ഹനീഫ പാക്കുളം,ഷിബു സിറിയക്, കെ.ആലിപ്പുഹാജി, ജോബി കുരീക്കാ ട്ടില്, അരുണ്‍കുമാര്‍ പാലക്കുറിശ്ശി, ഷമീര്‍ പഴേരി, മുനീര്‍ താളിയില്‍, ബിലാല്‍ മുഹമ്മ ദ്, സലീം നാലകത്ത്, കണ്‍വീനര്‍ ഡോ.ടി.സൈനുല്‍ ആബിദ്, ജോ.കണ്‍വീനര്‍ കെ.ജി ബാബു എന്നിവര്‍ സംസാരിച്ചു.കോര്‍ ഗ്രൂപ്പ് അംഗങ്ങളായ പ്രൊഫ.എ.പി അമീന്‍ദാസ്, വി.പി റഹീസ്, ടി.ബിനീഷ്, ജോബ് ഐസക്, എം.മുഹമ്മദലി മിഷ്കാത്തി, പി.ഷാനവാ സ്, ഷമീര്‍ മണലടി, പി.സി ഹബീബ്, ഹംസ, മുഹ്സിന് ചങ്ങലീരി, കെ.പി.എ. സലീം ,ബിജു ജോസ്, ടി.കെ.സഫ്വാന് നേതൃത്വം നല്കി.
