മണ്ണാര്‍ക്കാട് : കെട്ടിടനിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗമായ തൊഴിലാളികള്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ സമബന്ധിതമായി വിതരണം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫിസ ര്‍ക്ക് മനുഷ്യാവകാശ കമ്മീഷന് ചെയര്‍പേഴ്സണ്‍ ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് നിര്‍ദ്ദേശം നല്കി. കഴിഞ്ഞ 20 മാസമായി ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നില്ലെന്ന് ആരോപിച്ച് സമര്‍പ്പിച്ച പരാതിയിലാണ് നടപടി. കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമ നിധി ബോര്‍ഡ് പാലക്കാട് ജില്ലാ എക്സിക്യൂട്ടീവ് ഓഫിസറില്‍ നിന്നും കമ്മീഷന് റിപ്പോര്‍ട്ട് വാങ്ങി. ഓരോ മാസവും ലഭിക്കുന്ന അപേക്ഷകള്‍ പരിഹരിക്കണമെങ്കില്‍ മാസം 20 കോടി ആവശ്യമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പെന്ഷന് വിതരണത്തിനാ യി ഒരു മാസം ഏകദേശം 50 കോടി ആവശ്യമാണ്. ബോര്‍ഡ് അംഗമായ ഒരു തൊഴിലാ ളി ഒരു മാസം 50 രൂപയാണ് അംശാദായം അടയ്ക്കുന്നത്. ബോര്‍ഡിന്റെ പ്രധാന വരുമാ നം ലേബര്‍ ഓഫിസുകള്‍ വഴി പിരിക്കുന്ന സെസാണ്. കോവിഡിനെ തുടര്‍ന്ന് സെസ് പിരിവില്‍ കുറവുണ്ടായി. ഇത് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിച്ചിട്ടു ണ്ട്. എന്നിട്ടും ന്യൂനതകള്‍ ഇല്ലാത്ത അപേക്ഷകളില്‍ ആനുകൂല്യം അനുവദിക്കുന്നുണ്ട്. ബോര്‍ഡിന്റെ പ്രതിസന്ധി പരിഹരിക്കുന്നതിനായി സെസ് പിരിക്കാന്‍ തദ്ദേശ സ്ഥാപ നങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതിനുള്ള നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ നട ന്നുവരികയാണ്. ഇത് സാധ്യമാകുമ്പോള്‍ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും കുടിശിക സഹിതം സമയബന്ധിതമായി നല്‍കാനാവുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പൊതുപ്രവ ര്‍ത്തകനായ കെ.എ ബാലകൃഷ്ണന് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
