മണ്ണാര്‍ക്കാട് : നഗരസഭാപരിധിയിലെ നാരങ്ങാപ്പറ്റയിലുള്ള നഗരജനകീയ കേന്ദ്രത്തില്‍ ചികിത്സതേടിയ എട്ടുവയസ്സുകാരന് നല്കിയ ഗുളികയില്‍ കമ്പിക്കഷ്ണം കണ്ടെത്തിയ സംഭവത്തില്‍ ആരോഗ്യവകുപ്പ് അന്വേഷണം തുടങ്ങി. ഡ്രഗ് ഇന്‍സ്പെക്ടര്‍, ആരോഗ്യവ കുപ്പ് പ്രതിനിധികള്‍ ഉള്‍പ്പെട്ട സംഘം ഇന്നലെ ആരോഗ്യകേന്ദ്രത്തിലെത്തി പരിശോധ ന നടത്തി. രാവിലെ തുടങ്ങിയ പരിശോധന ഉച്ചയോടെയാണ് പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് കുട്ടിയുടെ വീട്ടിലുമെത്തി രക്ഷിതാക്കളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. അതേസമയം അന്വേഷണം രഹസ്യാത്മകമായതിനാല്‍ മറ്റുവിവരങ്ങള്‍ വെളിപ്പെടു ത്താനകില്ലെന്നായിരുന്നു ജില്ലാ മെഡിക്കല്‍ ഓഫിസില്‍ നിന്നുണ്ടായ പ്രതികരണം. പനിബാധിച്ച് കഴിഞ്ഞദിവസം ചികിത്സ തേടിയപ്പോഴാണ് എട്ടുവയസ്സുകാരന് പാര സെറ്റാമോള് ഗുളിക നല്‍കിയത്. ചെറിയ കുട്ടിയായതിനാല്‍ ഗുളിക പകുതി മുറിച്ച് കഴിക്കാനാണ് ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നത്. ഇതുപ്രകാരം പകുതിമുറിച്ചപ്പോഴാണ് ഗുളികയ്ക്കുള്ളില്‍ കമ്പിക്കഷ്ണം കണ്ടത്. മറിച്ച് ഒരുഗുളിക മുഴുവനായി കഴിക്കാനായി രുന്നു നിര്ദേശമുണ്ടായതെങ്കില് കമ്പിക്കഷ്ണം കുട്ടിയുടെ വയറിനുള്ളില്‍ എത്തുമായി രുന്നു. ഗുളികയോളം നീളമുള്ളതായിരുന്നു കമ്പിക്കഷ്ണവും. സംഭവത്തില്‍ നടപടിയാ വശ്യപ്പെട്ട് കുട്ടിയുടെ പിതാവ് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക് പരാതി നല്‍കിയിരുന്നു.
