കോട്ടോപ്പാടം: കോട്ടോപ്പാടം ഗ്രാമ പഞ്ചായത്തും കുടുംബാരോഗ്യകേന്ദ്രവും സംയുക്ത മായി പുകയില രഹിതം ലഹരിമുക്തം എന്റെ വിദ്യാലയം പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് പരിധിയിലെ വിദ്യാലയങ്ങളിലെ അധ്യാപകര്ക്കാടി പരിശീലനം സംഘ ടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചാ യത്ത് ഹാളില്‍ നടന്ന പരിശീലനത്തില്‍ സ്ഥിരം സമിതി അധ്യക്ഷന്‍ പാറയില്‍ മുഹ മ്മദാലി അധ്യക്ഷനായി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.ബാലചന്ദ്രന്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പി.വിനോദ്കുമാര്‍ പരിശീലനത്തിന് നേതൃത്വം നല്കി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.വിനീത, പി.റഷീദ, അബൂബക്കര്‍ നാലകത്ത്, കെ.ഹംസ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ലഹരിക്കെതിരെയുള്ള പ്രചരണത്തിന്റെ ഭാഗമായി വിദ്യാ ലയങ്ങളിലും പരിസരങ്ങളും മുന്നിറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുക, മോണി റ്ററിംഗ് സമിതികളിലൂടെ വിദ്യാര്‍ഥികള്‍ക്ക് അവബോധം നല്‍കുക, നിയമനടപടികളെ സംബ ന്ധിച്ചുള്ള പ്രചരണം തുടങ്ങിയ വിവിധ പരിപാടികള്‍ നടത്തുന്നതിനുളള പ്രവര്‍ത്തന കലണ്ടറും തയ്യാറാക്കി.
