മണ്ണാര്‍ക്കാട് : കോട്ടോപ്പാടം മൈലാംപാടത്ത് യുവതിയക്ക് വെട്ടേറ്റ സംഭവത്തില്‍ ഭര്‍തൃ സഹോദരനെ മണ്ണാര്‍ക്കാട് പൊലിസ് അറസ്റ്റ് ചെയ്തു. പട്ടംതൊടിക്കുന്ന് പോത്തന്വീട്ടില് ഫയാസിന്റെ ഭാര്യ ഫാത്തിമ നസ്റിന് (21)നെ വെട്ടിപരിക്കേല്‍പ്പിച്ച കേസിലാണ് ഭര് തൃസഹോദരന്‍ ശിഹാബുദ്ദീന് (30) അറസ്റ്റിലായത്. പ്രതിയുമായി സംഭവുമുണ്ടായ വീട്ടി ലെത്തി പൊലിസ് തെളിവെടുപ്പ് നടത്തി. ശാസ്ത്രീയപരിശോധനാ വിഭാഗവും പരിശോ ധന നടത്തി. തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മണ്ണാക്കാട് ്കോടതിയില്‍ ഹാജരാക്കി. ചൊവ്വാഴ്ച വൈകിട്ട് ആറിനാണ് ഫയാസിന്റെ ഭാര്യ നസ്റിനെ ശിഹാബു ദ്ദീന്‍ മാരകമായി വെട്ടിപരിക്കേല്‍പ്പിച്ചത്. ഇതിനുശേഷം പൊലിസില്‍ കീഴടങ്ങുകയാ യിരുന്നു. സാരമായി പരിക്കേറ്റ നസ്റിയ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രി യില്‍ ചികിത്സയിലാണ്. ഇവര്‍ അപകടനില തരണം ചെയ്തതായാണ് വിവരം. സി.ഐ. എം.ബി രാജേഷ്, എസ്.ഐ. എ.കെ ശ്രീജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെളിവെടുപ്പ്.
