മണ്ണാര്‍ക്കാട്: ദേശീയപാതയില്‍ എം.ഇ.എസ്. കല്ലടി കോളേജ് ഇറക്കത്തില്‍ സ്ഥാപിച്ച സൗരോര്‍ജ വഴിവിളക്കുകളുടെ തകര്‍ന്ന ഭാഗങ്ങള്‍ അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നു. ദേശീയപാത നവീകരണത്തിന്റെ ഭാഗമായി സ്ഥാപിച്ചതാണ് ഈ വഴിവിളക്കുകള്‍. അതേ സമയം വീതികൂടിയ റോഡിന്റെ അരികില്‍ സ്ഥാപിക്കുന്നതിന് പകരം കട്ട പാകിയ ഭാഗത്തിനും ടാര്‍ റോഡിന് സമീപവുമായാണ് വിളക്കുകളുള്ളത്. രാത്രികാല ങ്ങളില്‍ റോഡിന്റെ രണ്ടുവശത്തും ഭാരലോറികളും മറ്റും സ്ഥിരമായി നിര്‍ത്തിയിടുന്ന ഭാഗവുമാണ് ഇവിടം. വിവിധ വാഹനാപകടങ്ങളിലാണ് ഇവിടെ വഴിവിളക്കുകള്‍ തക ര്‍ന്നത്. തകര്‍ന്നുവീണ വിളക്കുകാലുകളുടെ അടിത്തറകെട്ടുകള് രാത്രിസമയങ്ങളില്‍ ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെടാത്തതിനാല്‍ വാഹനങ്ങള്‍ ഇതില്വന്നിടിക്കുകയാ ണെന്ന് സമീപത്തുള്ളവര്‍ പറയുന്നത്. കൂടാതെ വ്യാപാരസ്ഥാപങ്ങളിലേക്കുവരുന്ന വാ ഹനങ്ങള്‍ പിന്നോട്ടെടുക്കുമ്പോഴും ഈ കെട്ടിലിടിച്ച് വാഹനങ്ങള്‍ക്ക് തകരാര്‍ സംഭവി ക്കുന്നുമുണ്ട്. തൂണുകളുടെ കെട്ടുകള്‍ക്ക് ചുറ്റും വെളിച്ചംമിന്നുന്ന മുന്നറിയിപ്പ് സംവി ധാനങ്ങള്‍ പതിപ്പിക്കണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.
