അഗളി: അരിവാള്‍ കോശ രോഗത്തെക്കുറിച്ച് (സിക്കിള്‍ സെല്‍ അനീമിയ) പൊതുജന ങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി ആരോഗ്യ വകുപ്പും ട്രൈബല്‍ വകുപ്പും ചേര്‍ന്ന് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രത്യേക കാമ്പയിന് സംഘടിപ്പിക്കുന്നു. ‘അറി യാം അകറ്റാം അരിവാള്‍കോശ രോഗം’ എന്ന പേരിലുള്ള ഈ കാമ്പയിന്റെ ഉദ്ഘാടനം നാളെ അട്ടപ്പാടിയിലെ മുക്കാലി മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളില്‍ അട്ടപ്പാടി ബ്ലോ ക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകന് ഉദ്ഘാടനം ചെയ്യും.
ചുവന്ന രക്താണുക്കളെ ബാധിക്കുന്ന ഒരു ജനിതക രോഗമാണ് അരിവാള്‍ കോശ രോഗം. ജനിതകപരമായ കാരണങ്ങളാല്‍ ചുവന്ന രക്താണുക്കള്‍ക്ക് അരിവാളിന്റെ രൂപമാറ്റം സംഭവിക്കുന്നത് രക്തയോട്ടത്തെ ബാധിച്ച് ഗുരുതരമായ ആരോഗ്യപ്രശ്ന ങ്ങള്‍ക്ക് കാരണമാകും. പാരമ്പര്യമായി തലമുറകളിലേക്ക് കൈമാറിവരുന്ന ഈ രോഗം കുട്ടികളിലും മുതിര്‍ന്നവരിലും ഒരുപോലെ കാണപ്പെടുന്നു. സാധാരണയായി 120 ദിവസം വരെ ജീവിക്കുന്ന രക്താണുക്കള്‍ രോഗബാധിതരില്‍ 30 മുതല്‍ 60 ദിവസം വരെ മാത്രമാണ് ജീവിക്കുക.അമിത ക്ഷീണം, തളര്‍ച്ച, ശ്വാസംമുട്ടല്‍, കൈകാലുകളി ലും വയറ്റിലും നെഞ്ചിലുമുള്ള വേദന, പനി, തുടര്‍ച്ചയായ അണുബാധ, കൈകാലുക ളിലെ നീര്, കാഴ്ച പ്രശ്നങ്ങള്‍, കുട്ടികളില്‍ വളര്‍ച്ചാ മുരടിപ്പ് എന്നിവയാണ് അരിവാള്‍ കോശ രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.രോഗത്തെക്കുറിച്ചുള്ള അവബോധം, ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ചികിത്സാ കേന്ദ്രങ്ങള്‍, സഹായ പദ്ധതികള്‍ എന്നിവയെക്കു റിച്ച് ഒരു വര്‍ഷം നീണ്ടു നല്ക്കുന്ന കാമ്പയിന് വിവരങ്ങള്‍ നല്‍കും. രോഗബാധിതര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവരെ സംബന്ധിക്കുന്ന വിവരങ്ങള്‍ ഗോത്രഭാഷയില്‍ ഉള്‍പ്പെടെയുള്ള പ്രത്യേക സന്ദേശങ്ങളായി തയ്യാറാക്കും.
2007 മുതല്‍ സിക്കിള്‍ സെല്‍ സമഗ്ര ചികിത്സാ പദ്ധതി നടപ്പിലാക്കിവരുന്നുണ്ട്. വയനാട്, അട്ടപ്പാടി മേഖലകളിലെ ഗോത്രവര്‍ഗ വിഭാഗങ്ങളില്‍ പ്രത്യേക സ്ക്രീനിങ് ടെസ്റ്റുകളും തുടര്‍ ചികിത്സകളും നടത്തിവരുന്നുണ്ട്. 2023-ലെ കേന്ദ്ര ബഡ്ജറ്റില്‍ ദേശീയ സിക്കിള്‍ സെല്‍ നിര്‍മ്മാര്‍ജന മിഷന് ആരംഭിക്കാനുള്ള നിര്‍ദ്ദേശം വന്നതോടെയാണ് പദ്ധതി കൂടുതല്‍ സമഗ്രമായി നടപ്പിലാക്കിയത്.പാലക്കാട് ജില്ലയില്‍ നിലവില്‍ 289 അരിവാള്‍ കോശ രോഗബാധിതരാണ് ആരോഗ്യ വകുപ്പിന്റെ ആശാധാര പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്ത് ചികിത്സ തേടുന്നത്. 2017 മുതല്‍ 2024 വരെ ജില്ലയില്‍ 21 അരിവാള്‍ കോശ രോഗബാധിതര്‍ മരണപ്പെട്ടിട്ടുണ്ട്. 2047-ഓടെ ഇന്ത്യയില്‍ നിന്ന് സിക്കിള്‍ സെല്‍ രോഗം നിര്‍മ്മാര്‍ജനം ചെയ്യുക എന്നതാണ് ദേശീയ സിക്കിള്‍ സെല്‍ നിര്‍മ്മാര്‍ജന മിഷന്റെ പ്രധാന ലക്ഷ്യം.
