മണ്ണാര്‍ക്കാട് : പനിബാധിച്ച് ചികിത്സ തേടിയെത്തിയ എട്ടുവയസ്സുകാരന് ആരോഗ്യ കേന്ദ്രത്തില്‍ നിന്നും നല്കിയ ഗുളികയില്‍ കമ്പികഷ്ണം. മണ്ണാര്‍ക്കാട് പെരിമ്പടാരിയില്‍ താമസിക്കുന്ന ഹാസിഫിന്റെ മകന് നല്കിയ പാരസെറ്റാമോള്‍ ഗുളികയിലാണ് കമ്പി കഷ്ണം കണ്ടെത്തിയത്. ഇന്നലെ രാത്രി കുട്ടിക്ക് പനികലശാലയതിനെ തുടര്‍ന്ന് മണ്ണാര് ക്കാട് നഗരസഭയുടെ കീഴില്‍ നാരങ്ങാപ്പറ്റയിലുള്ള ജനകീയ ആരോഗ്യകേന്ദ്രത്തിലെ ത്തി ഡോക്ടറെ കണ്ടിരുന്നു.തുടര്‍ന്ന് ഡോക്ടര്‍ എഴുതിയ മരുന്ന് അവിടെ നിന്ന് വാങ്ങി. രാത്രി ഭക്ഷണശേഷം കഴിക്കാന്‍ വേണ്ടി പൊട്ടിച്ചപ്പോഴാണ് ഇത്തരത്തില്‍ ഗുളികയില്‍ കമ്പികഷ്ണം കണ്ടത്. ചെറിയ കുട്ടിയായതിനാല്‍ അരപൊട്ടു ഗുളിക കഴിക്കാനാണ് ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നത്.
