മണ്ണാര്‍ക്കാട്: തെങ്കര പഞ്ചായത്തില്‍ ലൈഫ് മിഷന് ഭവനപദ്ധതിയിലുള്‍പ്പെട്ട ഗുണഭോ ക്താക്കള്‍ക്കുള്ള ആദ്യഗഡു അടിയന്തരമായി വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ്. പ്രവര്‍ത്തകര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ മുറിയിലെത്തി പ്രതിഷേ ധിച്ചു. കഴിഞ്ഞദിവസം മണലടി ലക്ഷംവീട് നഗറിലെ ഫാത്തിമാബി ചുമരിടിഞ്ഞു വീണുമരിച്ച പശ്ചാത്തലത്തിലായിരുന്നു യു.ഡി.എഫ്. തെങ്കര പഞ്ചായത്ത് കമ്മിറ്റിയു ടെ പ്രതിഷേധം. 2019ല്‍ ലൈഫ് മിഷന് ഭവന പദ്ധതിയില്‍ ഇടം പിടിച്ചവര്ക്കുപോലും ഇതുവരെയായി പണം നല്‍കിയിട്ടില്ലെന്നും തെങ്കര പഞ്ചായത്തിലെ ലൈഫ് ഗുണ ഭോക്താക്കളുടെ വീടെന്ന സ്വപ്നം പഞ്ചായത്ത് ഭരണസമിതി അട്ടിമറിച്ചിരിക്കുകയാ ണെന്നും യു.ഡി.എഫ്. ആരോപിച്ചു. ഫാത്തിമാബിയുടെ ദേഹത്തേക്ക് ചുവരിടിഞ്ഞ് വീണത് ദാരുണമായസംഭവമാണെന്നും ഇവര്‍ പറഞ്ഞു. ഗുണഭോക്താക്കള്‍ക്കുള്ള ആദ്യഗഡു വിതരണം ചെയ്യാനുള്ള നടപടി ഉടന്‍ സ്വീകരിക്കാമെന്ന് അസി. സെക്രട്ടറി ഗീത ഉറപ്പുനല്‍കിയതോടെയാണ് സമരം അവസാനിപ്പിച്ചത്. യു.ഡി.എഫ്. ചെയര്മാന് ടി.കെ ഫൈസല്‍, കണ്‍വീനര്‍ ആറ്റക്കര ഹരിദാസ്, ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്ര സിഡന്റ് കുരിക്കള്‍ സെയ്ത്, ഗിരീഷ് ഗുപ്ത, അബു കാവുങ്ങല്‍, വട്ടോടി വേണുഗോപാല്‍, കെ.പി ജഹീഫ്, സി.പി മുഹമ്മദാലി, റഷീദ് കോല്‍പ്പാടം, ടി.കെ സീനത്ത്, രാജിമോള്‍, അന്‍വര്‍ മണലടി എന്നിവര്‍ നേതൃത്വം നല്കി.
