കല്ലടിക്കോട് : പാലക്കാട് – കോഴിക്കോട് ദേശീയപാതയില്‍ കല്ലടിക്കോടുണ്ടായ വാഹ നാപകടത്തില്‍ മധ്യവയസ്ക മരിച്ചു. കരിമ്പ മേലേമഠം വേങ്ങമറ്റത്തില്‍ പരേതനായ തോമസിന്റെ ഭാര്യ ലിസി (50) ആണ് മരിച്ചത്. മകന് ടോണി തോമസിന് പരിക്കേറ്റു. ബൈക്കും കാറും ഓട്ടോറിക്ഷയുമാണ് അപകടത്തില്‍പെട്ടത്. ഇന്ന് രാവിലെ ഒമ്പതര യോടെ കല്ലടിക്കോട് എ.കെ ഹാളിന് സമീപത്തുവെച്ചായിരുന്നു അപകടം. ബൈക്കും കാറും എ.കെ ഹാളിന് പിറകുവശത്തെ കളപ്പാറ റോഡിലൂടെ ദേശീയപാതയിലേക്ക് വരികയായിരുന്നു. കളപ്പാറ റോഡ് ദേശീയപാതയിലേക്ക് ചേരുന്നിടത്ത് വെച്ച് കാറിന് മുന്നിലൂടെ ബൈക്ക് കയറാന്‍ ശ്രമിക്കുകയും കാറില്‍തട്ടി ബൈക്കിലുണ്ടായിരുന്ന ലിസിയും മകനും വീഴുകയുമായിരുന്നു. ഇതിനിടെ ഇതുവഴിവന്ന ഓട്ടോ നിയന്ത്രണം വിട്ട് റോഡരുകിലേക്ക് തലകീഴായിമറിഞ്ഞു. ലിസി റോഡിലേക്ക് തെറിച്ചുവീണു. ഗുരുതരമായി പരിക്കേറ്റു. നിയന്ത്രണം വിട്ട കാര്‍ ദേശീയപാത കുറുകെ കടന്ന് പാത യോരത്തെ താഴ്ചയിലേക്കിറങ്ങി മരത്തിലിടിച്ച് നില്‍ക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ലിസിയേയും മകനേയും ഉടന്‍ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷി ക്കാനായില്ല. അപകടത്തില്‍ വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.