മണ്ണാര്‍ക്കാട് : കുമരംപുത്തൂര്‍ ലയണ്‍സ് ക്ലബും കെ.വി.ആര് റസാക്കും ചേര്‍ന്ന് നിര്‍മിച്ച സ്നേഹവീടിന്റെ താക്കോല്‍ കൈമാറി. കുലുക്കിലിയാട് പ്ലാകൂടത്ത് താമസിക്കുന്ന ഹനീഫയ്ക്കാണ് വീടു നിര്‍മിച്ചുനല്‍കിയത്. താക്കോല്‍ദാനം ലയണ്‍സ് ക്ലബ് സെക്കന് ഡ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ കെ.എം അഷ്റഫ് നിര്‍വഹിച്ചു. കുമരംപുത്തൂര്‍ ലയ ണ്‍സ് ക്ലബ് പ്രസിഡന്റ് മുജീബ് മല്ലിയില്‍ അധ്യക്ഷനായി, സോണല്‍ ചെയര്മാന് ബാബു മൈക്രോടെക്, സ്നേഹ വീട് പ്രൊജക്ട് ലീഡര്‍ കെ.വി.ആര് റസാക്ക്, കരിമ്പുഴ പഞ്ചായത്ത് അംഗം മോഹനന് മാസ്റ്റര്‍, ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് ചെയര്പേഴ്സണ്മാ രായ പി.പി.കെ അബ്ദുറഹ്മാന്, അസീസ് മാസ്റ്റര്‍, മറ്റുലയണ്സ് ക്ലബ് ഭാരവാഹികളായ അഡ്വ.മനോജ്, ഗോപാലകൃഷ്ണന്, ഹരിദാസ്, സുധീഷ്, മധുസൂദനന്, വൈശാഖ്, പ്രവീണ്‍, നാഗരാജന്, വി.എസ് സുരേഷ്, പി.ജി നിഖില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
