മണ്ണാര്‍ക്കാട്: കൈതച്ചിറ മാസപ്പറമ്പ് ഭാഗത്ത് കുന്തിപ്പുഴയിലേക്ക് കാല്‍വഴുതി വീണ ഗൃഹനാഥനേയും കൊച്ചുമകളേയും നാട്ടുകാര്‍ സമയോചിതമായി രക്ഷപ്പെടുത്തി. പരിക്കേറ്റ ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആണ്ടിപ്പാടം ഭാഗത്തുള്ള മരയ്ക്കാര്‍ (65), ആറുവയസുള്ള കൊച്ചുമകള്‍ എന്നിവരാണ് പുഴയിലേക്ക് വീണത്. ഇന്ന് ഉച്ചയ്ക്ക് രണ്ടിനാണ് സംഭവം. ഇവര്‍ പുഴ കാണാനായി എത്തിയതായിരുന്നു. പുഴയോര ത്തായി കുറച്ച് ഉയരത്തിലുള്ള തിട്ടയില്‍ കുട്ടിയെ എടുത്തുകൊണ്ടുനില്‍ക്കു കയായി രുന്ന മരയ്ക്കാര്‍ കാല്‍വഴുതി അബദ്ധത്തില്‍ താഴേക്ക് വീണ് പുഴയിലേക്ക് പതിക്കു കയായിരുന്നു. വീഴ്ചയില്‍ കല്ലുകളിലും മറ്റുംതട്ടി പരിക്കേറ്റു. നാട്ടുകാരും മണ്ണാര്‍ക്കാട് സിവില്‍ ഡിഫന്‍സ് അംഗങ്ങളും ആംബുലന്‍സ് ജീവനക്കാരും ചേര്‍ന്ന് ഉടന്‍ രക്ഷാപ്ര വര്‍ത്തനം നടത്തി വട്ടമ്പലം മദര്‍കെയര്‍ ആശുപത്രിയില്‍ പ്രവേശിപ്പി ച്ചു. മരയ്ക്കാ ര്‍ക്ക് തലയ്ക്ക് പരിക്കുള്ളതിനാല്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കുട്ടിയ്ക്ക് മുഖത്തും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും പരിക്കേറ്റു. പരിക്ക് സാരമുള്ളതല്ല.
