മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളുടെ കരട് വിഭജന റിപ്പോര്‍ട്ടിന്‍മേലുള്ള പരാതികളില്‍ സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ജൂണ്‍ 23-ന് തെളിവെടുപ്പ് നടത്തും. എറണാകുളം ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ രാവി ലെ 11.30-നാണ് തെളിവെടുപ്പ് നടക്കുക. പരാതിക്കാര്‍ക്ക് നേരിട്ട് ഹാജരായി തങ്ങളുടെ ആക്ഷേപങ്ങള്‍ കമ്മീഷനെ അറിയിക്കാന്‍ അവസരം ലഭിക്കും. നിശ്ചിത സമയപരിധി ക്കുള്ളില്‍ കരട് നിര്‍ദ്ദേശങ്ങളില്‍ ആക്ഷേപം സമര്‍പ്പിച്ചവരെ മാത്രമേ വിചാരണയ്ക്ക് പ്രവേശിപ്പിക്കുകയുള്ളൂ. മാസ് പെറ്റീഷന്‍ നല്‍കിയിട്ടുള്ളവരില്‍ നിന്ന് ഒരു പ്രതിനിധി യെ മാത്രമേ വിചാരണയ്ക്കായി പരിഗണിക്കൂ. പരാതിക്കാര്‍ക്കുള്ള ഹിയറിങ് നോട്ടീസ് അതത് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍ രേഖാമൂലം നല്‍കുന്നതാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
