മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍-തെങ്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കുന്തിപ്പുഴ യ്ക്ക് കുറുകെയുള്ള അമ്പലംകുന്ന് തൂക്കുപാലം തുരുമ്പെടുക്കുന്നു. 2015-16 കാലഘ ട്ടത്തിലാണ് എന്‍.ഷംസുദ്ദീന് എം.എല്‍.എയുടെ ഫണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ ചിലവഴിച്ച് നിര്‍മിച്ച പാലമാണിത്. അതേസമയം അറ്റകുറ്റപ്പണികള്‍ യഥാസമയം നടക്കാത്തതി നാല് അപകടാവസ്ഥയിലാവുകയാണ്. പയ്യനെടം ഏനാനിമംഗലം ശിവക്ഷേത്രത്തിന് സമീപമാണ് പാലം സ്ഥിതിചെയ്യുന്നത്. പാലത്തിന്റെ കൈവരികളും മറ്റും വെല്‍ഡിങ് നടത്തിയിട്ടുള്ള പല ഭാഗങ്ങളും തുരുമ്പെടുത്തതിനാല്‍ വേര്‍പെട്ട നിലയിലാണ്. തൂക്കു പാലത്തിന്റെ ഇളക്കത്തെ നിയന്ത്രിക്കുന്ന ഉപകരണം (ഷോക്കോബ്സര്) ഒരുവശത്ത് നഷ്ടപ്പെട്ടിട്ടുമുണ്ട്. ക്ഷേത്രത്തിലേക്കെത്തുന്ന ആളുകളും അവധിദിവസങ്ങളില്‍ പുഴയു ടെയും തൂക്കുപാലത്തിന്റെയും ഭംഗി ആസ്വദിക്കാനെത്തുന്നവരുമെല്ലാം പാലത്തില്‍ കയറുന്നത് പതിവാണ്. കൂടാതെ പയ്യനെടം ഭാഗത്തുനിന്നും കൈതച്ചിറയിലേക്കും തിരിച്ചും കാല്‍നടയാത്രയ്ക്കായി ആളുകള്‍ നിത്യേന ആശ്രയിക്കുന്നതും തൂക്കു പാലത്തെയാണ്. വെല്ഡിങ്് ചെയ്്ത ഭാഗങ്ങള്‍ കൂടുതല്‍ വേര്‍പെട്ടാല്‍ സന്ദര്‍ശകരും കയറുന്നതോടെ ഭാരം താങ്ങാനാകാതെ പാലം അപകടാവസ്ഥയിലാകുമെന്ന ആശങ്ക യുമുണ്ട്. പുഴയില്‍ ആഴവും ഒഴുക്കുമുള്ള ഭാഗമാണ് പാലത്തിന്റെ താഴെ ഭാഗം. അറ്റകു റ്റപ്പണികള് നടത്തി പാലത്തിന്റെ ശോചനീയാവസ്ഥ ഉടനെ പരിഹരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. തൂക്കുപാലത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തേണ്ടത് പഞ്ചായത്തിന്റെ ചുമതലയാണ്. വിഷയത്തിന്റെ ഗൗരവം ബന്ധപ്പെട്ട പഞ്ചായത്ത് പ്രതിനിധികളുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും എംഎല്‍എ അറിയിച്ചു.
