മണ്ണാര്‍ക്കാട് : പുലര്‍കാല വ്യായാമ കൂട്ടായ്മയായ മെക് സെവന് മണ്ണാര്‍ക്കാട് യൂണിറ്റി ന്റെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷാവിജയികളെ അനുമോദിച്ചു. കൂട്ടായ്മയിലെ അംഗങ്ങളുടെ കുടുംബാംഗങ്ങളായ വിജയികളെയാണ് അനുമോദിച്ചത്. നഗരസഭാ ചെയര്മാന് സി.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. പള്ളിപ്പടി കാസാമിയ പ്ലാസയില്‍ നടന്ന ചടങ്ങില്‍ മെക് സെവന് ചെയര്മാന് ബഷീര്‍ കുറുവണ്ണ അധ്യക്ഷനാ യി. നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ ഹംസ കുറുവണ്ണ, നഗരസഭാ കൗണ്‍സിലര്‍ അരുണ്‍കുമാര്‍ പാലക്കുറുശ്ശി, മെക് സെവന് സെന്റര്‍ കോര്‍ഡിനേറ്റര്‍ ഗഫൂര്‍ പൊതുവ ത്ത്, ട്രെയിനര്‍മാരായ ഷമീര്‍ യൂണിയന്, സഈദ് കിംബര്‍ലി, അബ്ദു ഒമല്‍, കെ.ടി അന് വര്, ഡോ.ഹാരിസ്, ഷരീഫ് ഹാജി, മുഹമ്മദാലി, അജയ്, ഖാലിദ്, അഡ്വ.പാറക്കല്‍ മുനീ ര്‍, ഹംസ, കളത്തില്‍ ഫാറൂഖ്, ഹുസ്സന്‍ ബാബു, ഖദീജ ടീച്ചര്‍, ജാസ്മിന് ടീച്ചര്‍, സക്കീന നാസര്‍, നസീമ റഷീദ്, ആയിഷ, ഖദീജ പാലോത്ത് എന്നിവര്‍ പങ്കെടുത്തു.
