മണ്ണാര്‍ക്കാട്: നാലുവര്‍ഷ ഡിഗ്രിയുമായി ബന്ധപ്പെട്ട് സര്‍വകലാശാലകളെ പോലും നോ ക്കുകുത്തികളാക്കി സംസ്ഥാന സര്‍ക്കാര്‍ ഒളിച്ചുകളി നടത്തുകയാണെന്ന് കോണ്‍ ഫെ ഡറേഷന്‍ ഓഫ് കേരള കോളജ് ടീച്ചേഴ്സ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ആ രോപിച്ചു. ഇത് അവസാനിപ്പിക്കണം. മൂന്നാം സെമസ്റ്ററിലെ എം.ഡി.സി കോഴ്സുകളില്‍ ദേശീയ പാഠ്യപദ്ധതിയാണോ അതോ സംസ്ഥാനപാഠ്യ പദ്ധതിയാണോ, സര്‍വകലാശാല കള്‍ ഇതിനകം തയ്യാറാക്കിയ പാഠ്യപദ്ധതിയാണോ പഠിപ്പിക്കേണ്ടതെന്ന തര്‍ക്കം ഇപ്പോ ഴും തുടരുകയാണ്. മാത്രമല്ല അധികമായി വരുന്ന തസ്തികകളിലെ അതിഥി അധ്യാപക രുടെ വേതനം സംബന്ധിച്ചും കൃത്യമായ ഉത്തരവ് സര്‍ക്കാര്‍ ഇറക്കിയിട്ടില്ല.
ഏകജാലക ഡിഗ്രി അഡ്മിഷന് അപേക്ഷിക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം ഈ വര്‍ഷം മുപ്പത് ശതമാനത്തോളം കുറഞ്ഞിരിക്കുന്നു. നാലുവര്‍ഷ ഡിഗ്രിയുമായി ബന്ധപ്പെട്ട മുഴുവന്‍ ആശങ്കകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയാറാകണം. സെല്‍ഫ് മൈനര്‍ കോ ഴ്സുകള്‍ തിരഞ്ഞെടുക്കുന്നതില്‍ അതത് കോള ജുകളുടെ താല്പര്യം കൂടി പരിഗ ണിക്കണം. നാലുവര്‍ഷ ഡിഗ്രിയുടെ പേരില്‍ വിദ്യാ ര്‍ഥികളെ ദുരിതത്തിലാക്കുകയും ഉന്നതവിദ്യാഭ്യാസ മേഖലയെ തകര്ക്കുകയുംചെയ്ത് സ്വകാര്യ സര്‍വകലാശാലകള്‍ക്ക് യഥേഷ്ടം അവസരം നല്കുന്ന സമീപനമാണ് സര് ക്കാര് സ്വീകരിക്കുന്നതെന്നും യോഗം ആരോപിച്ചു.
പ്രസിഡന്റ് പ്രൊഫ.കെ.പി മുഹമ്മദ് സലീം അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി സി. എച്ച്.അബ്ദുല്‍ ലത്തീഫ്, കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് മെമ്പര്‍ ഡോ. പി. റഷീദ് അഹമ്മദ്, കോര്‍ കമ്മിറ്റി അംഗങ്ങളായ പ്രൊഫ. കെ.കെ. അഷ്റഫ്, ഡോ.എസ്. ഷിബിനു, ഡോ. ഇ.കെ അനീസ് അഹമ്മദ്, സംസ്ഥാന ഭാരവാഹികളായ ഡോ.എ.കെ. ഷാഹിനമോള്‍, ജാഫര്‍ ഓടക്കല്‍, ഡോ. ടി.സൈനുല്‍ ആബിദ് മണ്ണാര്‍ക്കാട്, ഡോ.പി. മുജീബ് നെല്ലിക്കുത്ത്, ഡോ.പി.എ അഹമ്മദ് ഷരീഫ് എന്നിവര്‍ സംസാരിച്ചു.
