മണ്ണാര്‍ക്കാട് :അടിയന്തര സാഹചര്യങ്ങളില്‍ രക്തത്തിനായി നെട്ടോട്ടമോടുന്നവരുടെ ദുരിതത്തിന് അറുതി വരുത്തിക്കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ പുതിയ സംരംഭം ഉടനെ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് രക്തദാന ദിന സന്ദേശത്തില്‍ അറി യിച്ചു. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ രക്തബാങ്കുകളില്‍ നിന്നുമുള്ള വിവരങ്ങള്‍ വി രല്ത്തുമ്പില് ലഭ്യമാവുന്ന കേന്ദ്രീകൃത സോഫ്റ്റ്വെയര് പ്ലാറ്റ്ഫോം ‘ബ്ലഡ്ബാങ്ക് ട്രെയ്സ ബിലിറ്റി ആപ്ലിക്കേഷന്‍’ ആണ് സര്‍ക്കാരിന്റെ പുതിയ ഇടപെടല്‍. ഇത് യാഥാര്‍ത്ഥ്യമാ വുന്നതോടെ കൂട്ടിരിപ്പുകാര്‍ക്ക് എവിടെ നിന്നും രക്തബാങ്കുകളിലെ വിവരങ്ങള്‍ ലഭ്യ മാവുന്നതാണ്.
സംസ്ഥാനത്തെ സ്വകാര്യ രക്തബാങ്കുകളെയും ഈ സോഫ്റ്റ്വെയറിന്റെ ഭാഗമാക്കു ന്നതിനുള്ള നടപടികള്‍ നടന്നുവരികയാണ്. സ്വകാര്യ രക്തബാങ്കുകള്‍ കൂടി രജിസ്റ്റര്‍ ചെയ്യുന്നതോടെ സംസ്ഥാനത്ത് ലഭ്യമായ ഓരോ തുള്ളി രക്തത്തെ കുറിച്ചുമുള്ള വിവ രങ്ങള്‍ ഒരൊറ്റ പ്ലാറ്റ്ഫോമില്‍ ലഭ്യമാവും. അടിയന്തരമായി ചികിത്സ വേണ്ട രോഗികള്‍ ക്ക് ഉടനടി രക്തം ലഭ്യമാക്കാനും നമുക്ക് സാധിക്കും.രോഗിക്കായി രക്തം അന്വേഷിച്ചു ള്ള അലച്ചിലുകളില്‍ നിന്നും കൂട്ടിരിപ്പുകാര്‍ക്ക് ഇതുവഴി ഒരു മോചനം സാധ്യമാവുക യാണ്. നൂറു ശതമാനം സന്നദ്ധ രക്തദാനം നടക്കുന്ന ഒരു നാടായി നമ്മുടെ നാടിനെ മാറ്റിത്തീര്‍ക്കേണ്ടതുണ്ട്. ആ ലക്ഷ്യത്തിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണ് രക്തബാ ങ്കുകളെ ബന്ധിപ്പിച്ചുള്ള ബ്ലഡ്ബാങ്ക് ട്രെയ്സബിലിറ്റി പ്രോജക്ടെന്ന് മുഖ്യമന്ത്രി അറിയി ച്ചു.
‘രക്തം നല്‍കൂ, പ്രത്യാശ നല്‍കൂ: ഒരുമിച്ച് നമുക്ക് ജീവന് രക്ഷിക്കാം’ എന്നതാണ് ഈ വര്‍ഷത്തെ രക്തദാന ദിന സന്ദേശം. രോഗാവസ്ഥയിലും അപകടനിലയിലുമുള്ളവ രുടെ ജീവന് രക്ഷിക്കാന്‍ സന്നദ്ധ രക്തദാനത്തിലൂടെ സാധിക്കും. രക്തം ദാനം ചെയ്യാന്‍ മുന്നിട്ടിറങ്ങുന്നവര്‍ വലിയ സാമൂഹിക ഉത്തരവാദിത്തമാണ് നിര്‍വഹിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.
