കോട്ടോപ്പാടം : പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്‍ഡ് റിക്രിയേഷന്‍ സെന്റര്‍ സം ഘടിപ്പിച്ച പൊന്‍തൂവര്‍ അനുമോദന സദസ്സ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡ ന്റ് എസ്.ആര് ഹബീബുള്ള ഉദ്ഘാടനം ചെയ്തു. എസ്.എസ്.എല്‍.സി, പ്ലസ്ടു സമ്പൂര്‍ണ എപ്ലസ് വിജയികളേയും എല്‍.എസ്.എസ്, യു.എസ്.എസ് വിജയികളേയും അനുമോദി ച്ചു. വനിതാ വേദി സംഘടിപ്പിച്ച ഉല്ലാസ യാത്രയുടെ ഭാഗമായ യാത്രാവിവ രണം ലേഖന മത്സരത്തിലെ വിജയികള്‍ക്കും സമ്മാനവിതരണവും നടന്നു. ലൈബ്രറി പ്രസിഡന്റ് സി. മൊയ്തീന്‍കുട്ടി അധ്യക്ഷനായി. സെക്രട്ടറി എം.ചന്ദ്രദാസന്‍, എം.മനോജ്, കെ.രാമ കൃഷ്ണന്, ഭാരതി, ഉഷാകുമാരി, വിനോദ്കുമാര്‍,ഷൗക്കത്തലി, ഹഫ്ര എന്നിവര്‍ സംസാരിച്ചു.
