മണ്ണാര്‍ക്കാട് : ജന്മനായുള്ള ഹൃദ്രോഗങ്ങള്‍ സമയബന്ധിതമായി ചികിത്സിക്കാനും കുരു ന്നുകള്‍ക്ക് പുതുജീവന്‍ നല്‍കാനും ലക്ഷ്യമിട്ട് ആരോഗ്യ വകുപ്പ് നടപ്പാക്കുന്ന ‘ഹൃദ്യം’ പദ്ധതി കേരള സര്‍ക്കാരിന്റെ ഏറ്റവും തിളക്കമാര്‍ന്ന വിജയഗാഥകളില്‍ ഒന്നായി മാറു ന്നു. സങ്കീര്‍ണ്ണമായ ഹൃദ്രോഗങ്ങളുമായി ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ചികിത്സ ഒരുക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ ആരംഭിച്ച ഈ പദ്ധതിയിലൂടെ ഇതുവരെ 8,254 കുഞ്ഞുങ്ങള്‍ക്ക് ഹൃദയ ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കി. ഈ വര് ഷം മാത്രം 286 സൗജന്യ ഹൃദയ ശസ്ത്രക്രിയകള്‍ ഹൃദ്യം പദ്ധതി വഴി നടത്തിക്കഴി ഞ്ഞു. ഇതില്‍ ഒരു വയസ്സിന് താഴെയുള്ള 100 കുഞ്ഞുങ്ങളും ഉള്‍പ്പെടുന്നു. നിലവില്‍ പദ്ധതിയില്‍ 25,172 കുട്ടികള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 16,339 പേര് ഒരു വയസ്സിന് താഴെയു ള്ളവരാണ്. ഈ വര്‍ഷം മാത്രം 1617 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, കൂടാതെ ജൂണ്‍ മാസത്തില്‍ മാത്രം 150 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന എല്ലാ കുട്ടികളെയും വിശദമായ പരിശോധ നയ്ക്ക് വിധേയമാക്കുന്നു. ജന്മനാ ഹൃദ്രോഗ ലക്ഷണങ്ങള്‍ ഉള്ള കുട്ടികളെ ശിശുരോഗ വിദഗ്ധന്റെ സഹായത്തോടെ എക്കോ ഉള്‍പ്പെടെയുള്ള പരിശോധനകളിലൂടെ രോഗനി ര്‍ണയം നടത്തുന്നു.
ആരോഗ്യപ്രവര്‍ത്തകരുടെ ഗൃഹസന്ദര്‍ശന വേളകളിലും, അംഗണവാടികളിലും, സ്കൂ ളുകളിലും നടത്തപ്പെടുന്ന ആര്.ബി.എസ്.കെ (രാഷ്ട്രീയ ബാല്‍ സ്വാസ്ഥ്യ കാര്യക്രം) സ്ക്രീനിംഗ് വഴിയും ഹൃദ്രോഗ ലക്ഷണമുള്ള കുട്ടികളെ കണ്ടെത്തി ചികിത്സ ഉറപ്പാ ക്കാന്‍ ഹൃദ്യം പദ്ധതിയിലൂടെ സാധിക്കുന്നു.നവജാത ശിശുക്കള്‍ മുതല്‍ 18 വയസ്സുവരെ യുള്ള കുട്ടികള്‍ക്ക് സഹായകമാകും വിധമാണ് ഹൃദ്യം പദ്ധതിക്ക് രൂപം നല്‍കിയിട്ടുള്ള ത്. ഗര്‍ഭസ്ഥ ശിശുവിന് ഹൃദ്രോഗം കണ്ടെത്തിയാല്‍, പ്രസവം മുതലുള്ള തുടര്‍ ചികിത്സ കള്‍ പദ്ധതിയിലൂടെ സൗജന്യമായി ലഭിക്കും. ഇങ്ങനെയുള്ള 252 കേസുകളാണ് ഇതുവ രെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. രോഗനിര്‍ണയത്തിന് ശേഷം, രോഗ തീവ്രതയനുസരിച്ച് പട്ടിക തയാറാക്കി അടിയന്തിര ശസ്ത്രക്രിയ വേണ്ടവരെ സജ്ജമാക്കും. സര്‍ക്കാര്‍ ആശുപത്രികളില്‍ ശസ്ത്രക്രിയ ചെയ്യാന്‍ സാധിക്കാത്ത സാഹചര്യത്തില്‍, കുട്ടിയെ വെന്റിലേറ്റര്‍ സഹായത്തോടെ എംപാനല്‍ ചെയ്ത സ്വകാര്യ ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയ പൂര്‍ത്തിയാക്കും. നിലവില്‍ എട്ട് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ പദ്ധതിക്കായി എംപാനല്‍ ചെയ്തിട്ടുണ്ട്.
അടിയന്തര സ്വഭാവമുള്ള കേസുകളാണെങ്കില്‍ 24 മണിക്കൂറിനകം കുഞ്ഞിന് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നു. അപകടാവസ്ഥയിലുള്ള കുട്ടികളെ ശസ്ത്രക്രിയയ്ക്കായി കൊണ്ടുപോകാന്‍ സൗജന്യ ഐ.സി.യു. ആംബുലന്‍സ് സംവിധാനവും പദ്ധതി ഉറപ്പാ ക്കുന്നു. ഹൃദ്രോഗ ചികിത്സ തേടിയ കുഞ്ഞുങ്ങള്‍ക്ക് തുടര്‍ ചികിത്സയും സാധ്യമാക്കു ന്നു. രോഗം സ്ഥിരീകരിച്ച കുഞ്ഞുങ്ങള്‍ക്ക് ചികിത്സ ഉറപ്പാക്കാനും തുടര്‍ നടപടികള്‍ ഏകോപിപ്പിക്കാനുമായി ‘ഹൃദ്യം’ വെബ്സൈറ്റ് രൂപകല്‍പ്പന ചെയ്തിട്ടുണ്ട്. ഓരോ കുഞ്ഞിന്റെയും ജീവന് വിലപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞ്, അവര്‍ക്ക് ഏറ്റവും മികച്ച ചികിത്സ സൗജന്യമായി ഉറപ്പാക്കുന്നതിലൂടെ, കേരള സര്‍ക്കാര്‍ ആരോഗ്യമേഖലയില്‍ പുതിയൊരു മാതൃകയാണ് സൃഷ്ടിക്കുന്നത്. ഹൃദ്യം പദ്ധതിയിലൂടെ സര്‍ക്കാരും ആ രോഗ്യവകുപ്പും ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വാസവും പ്രതീക്ഷയുമാണ് നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക്, ദിശ ഹെല്‍പ്പ് ലൈന്‍: 1056 / 0471 2552056.
