കരിമ്പ:കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഗവ. ആയുര്‍വേദ ആശുപത്രികളിലും ഡിസ്പെന്‍സറികളിലും ആയുര്‍ രക്ഷ ക്ലിനിക് തുടങ്ങണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദ്ദേശപ്രകാരം കരിമ്പ എന്‍എച്ച്എം ആയുര്‍വ്വേദ ഡിസ്‌പെന്‍സ റിയില്‍ ആയുര്‍ രക്ഷാ ക്ലിനിക്ക് തുടങ്ങി.ഗ്രാമ പഞ്ചായത്ത് പ്രസി ഡന്റ് ജയശ്രീ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന മരുന്നുകളും വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് തങ്കച്ചന്‍,ആരോഗ്യ സ്റ്റാന്റി്ംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ജയലക്ഷ്മി,ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിമ്മി,വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍, പ്രിയ, പഞ്ചായത്ത് സെക്രട്ടറി മധു, എഫ് എച്ച് സി മെഡിക്കല്‍ ഓഫീസര്‍ ബോബി മാണി, എന്നിവര്‍ പങ്കെടുത്തു.
എന്‍എച്ച്എം മെഡിക്കല്‍ ഓഫീസര്‍ ഡോ.വിന്‍സി ആയുര്‍ രക്ഷാ ക്ലിനി ക്കിനെ കുറിച്ച് വിശദീകരിച്ചു.പ്രധാനമായും രോഗപ്രതിരോ ധം, രോഗശമനം,രോഗമുക്തിക്ക് ശേഷമുള്ള പരിരക്ഷ എന്നിവയാ ണ് ആയുര്‍രക്ഷാ ക്ലിനിക് കൊണ്ടുദ്ദേശിക്കുന്നത്.കരിമ്പ ഡിസ്പെ ന്‍സറിയുടെ ആദ്യ ഘട്ട പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എം എല്‍ എ കെ വി. വിജയദാസ് ,പഞ്ചായത്ത് മെമ്പര്‍മാര്‍ , ജീവന ക്കാര്‍, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് പരിധിയിലുള്ള കല്ലടിക്കോട് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍, മണ്ണാര്‍ക്കാട് ഫയര്‍ സ്റ്റേഷന്‍ ഉദ്യോഗസ്ഥര്‍,ആശ വര്‍ക്കര്‍മാര്‍ ,കമ്മ്യൂണിറ്റി കിച്ച ണ്‍ ,അതിഥി തൊഴിലാളികള്‍ മറ്റ് സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവ ര്‍ക്ക് 500 ലധികം കിറ്റുകള്‍ വിതരണം ചെയ്യുകയുണ്ടായി. ഡിസ്‌പെ ന്‍സറിയിലെത്തുന്ന സാധാരണ ജനങ്ങള്‍ക്ക് മാര്‍ച്ച് മുതല്‍ തന്നെ ബോധവല്‍ക്കരണവും രോഗപ്രതിരോധശേഷി കൂട്ടുന്ന മരുന്നുക ളും തുടര്‍ച്ചയായി നല്‍കി വരുന്നു.