മണ്ണാര്‍ക്കാട് : ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ വിവാഹ സല്‍ക്കാരത്തിനായി മാറ്റിവച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാ ശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത് വ്യാപാരിയുടെ മാതൃക. ചങ്ങലീരി,രണ്ടാം മൈല്‍ തൈക്കാടന്‍ വീട്ടിലെ അബ്ബാസാണ് മകന്‍ മുഹമ്മദ് ഷഫീക്കിന്റെ വിവാഹ സല്‍ക്കാരത്തിനായി മാറ്റിവച്ച 50,000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് മാറ്റിയത്. അബ്ബാസ്-സൈനബ ദമ്പതികളുടെ മകന്‍ മുഹമ്മദ് ഷഫീക്കിന്റെയും അലനല്ലൂര്‍ തച്ചങ്കോട്ടില്‍ ഹംസ നസീമ ദമ്പതികളുടെ മകള്‍ ഷഹാനയും തമ്മിലുള്ള വിവാഹം കഴിഞ്ഞദിവസം അലനല്ലൂരിലെ വധൂഗൃഹത്തില്‍ വെച്ച് വളരെ ലളിതമായ ചടങ്ങുകളോടെ നടന്നിരുന്നു.
നിക്കാഹ് നേരത്തെ നടന്നതിനാല്‍ കൂട്ടികൊണ്ടു വരല്‍ ചടങ്ങായി രുന്നു ലളിതമായി നടന്നത്. മണ്ണാര്‍ക്കാട് ചങ്ങലീരി മദ്രസ്സയില്‍ വെച്ച് വിവാഹ വിരുന്ന് സല്‍ക്കാരം നടത്താനായിരുന്നു മുമ്പ് തീരുമാനിച്ചിരുന്നത്.എന്നാല്‍ കോവിഡ് 19 നെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച എല്ലാ നിബന്ധനകളും കര്‍ശനമായി പാലിക്ക ണമെന്ന് നിര്‍ബന്ധമുള്ള അബ്ബാസ് ചടങ്ങുകള്‍ ഒഴികെയുള്ള മറ്റ് കാര്യങ്ങള്‍ ഒഴിവാക്കിയാണ് മകന്റെ വിവാഹം നടത്തിയത്. ചെല വുകള്‍ക്കായി കരുതി വെച്ചിരുന്ന 50,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ തീരുമാനി ക്കുകയും ചെയ്തു.
മണ്ണാര്‍ക്കാട് മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ സെബാസ്റ്റ്യനെ ഇക്കാര്യം അറിയിക്കുകയും തുക കൈമാറുകയും ചെയ്തു. വൈസ് ചെയര്‍മാന്‍ പ്രസ്തുത തുക ട്രഷറിയില്‍ അടച്ച് റസീറ്റ് അബ്ബാസിന് കൈമാറി . മണ്ണാര്‍ക്കാട് ബസ് സ്റ്റാന്‍ഡ് പരിസരത്തെ പലചരക്ക് വ്യാപാരിയും, ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റ് മെമ്പറു മാണ് അബ്ബാസ്. പുതിയ കുടുംബ ജീവിതത്തിലേക്ക് കാലെടുത്തു വെക്കുന്ന യുവ ദമ്പതികളും പിതാവിന്റെ തീരുമാനത്തിന് പൂര്‍ണ പിന്തുണ നല്‍കുകയായിരുന്നു.